മോഹന്‍ലാലിന്റെ മകന് പിന്നാലെ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും സിനിമയിലേക്ക്. അരങ്ങേറ്റം മലയാളത്തിലല്ല. തെലുങ്കിലാണ്. സൂപ്പര്‍താരം നാഗാര്‍ജുന്റെയും അമലയുടെയും ഇളയമകന്‍ അഖില്‍ അക്കിനേനിയുടെ നായികയായാണ് കല്ല്യാണിയുടെ വരവ്. ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്.

ന്യൂയോര്‍ക്കിലെ പഠനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ കല്ല്യാണി വിക്രമും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്റെ പാതയിലാണ് മകളുടെ സഞ്ചാരമെന്ന് പലരും കരുതിയിരിക്കെയാണ് അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയുടെ വഴിയിലേയ്ക്കുള്ള ചുവടുമാറ്റം.

2015ലാണ് അഖില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച മികച്ച നവാഗത നായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഒന്നാം വയസില്‍ പിതാവ് നാഗാര്‍ജ്ജുനയ്‌ക്കൊപ്പം സിസിന്ദ്രി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള പുരസ്‌കാരവും അഖിലിനെ തേടിയെത്തിയിരുന്നു.