ഒരു കൂട്ടം മണ്ടന്‍മാരുടെ കഥ എന്നാണ് ഹിമാലയത്തിലെ കശ്മലന്‍ എന്ന സിനിമ എത്തുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നര്‍മത്തിനു പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുതുമുഖ നിരയുമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനും പുതുമ നല്‍കിയിട്ടുണ്ട്.

അഭിരാം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന സിനിമ ഈ മാസം തിയേറ്റെറിലെത്തും.     അപകടത്തില്‍പെട്ട സുഹൃത്തിനെ അന്വേഷിച്ചു യാത്രപോകുന്ന മൂന്നു കൂട്ടുകാരുടെ കഥയാണ് ഇതിവൃത്തം. ജിന്‍സ് ഭാസ്‌ക്കര്‍, അനൂപ് രമേഷ്, തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഏകദേശം 50ഓളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.