ആസിഫ് അലി നായകനാകുന്ന തൃശ്ശിവപേരൂര്‍ ക്ലിപ്തം സിനിമയുടെ ടീസര്‍ എത്തി. ആമേന്‍ എന്ന ചിത്രത്തിനുശേഷം വൈറ്റ് ബാന്‍ഡ്‌സ് മീഡിയാ ഹൗസിന്റെ ബാനറില്‍ ഫരീദ്ഖാനും ഷലീല്‍ അസീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

ചമ്പന്‍ വിനോദും, ആസിഫ് അലിയും ബുള്ളറ്റില്‍ യാത്രചെയ്യുമ്പോഴുള്ള സംഭാഷണമാണ് ടീസറിലുള്ളത്.

ഗിരിയെന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അഭിനയിക്കുന്നത്. അപര്‍ണാ ബാലമുരളിയാണ് നായിക. ചെമ്പന്‍ വിനോദിനു പുറമെ, ഇര്‍ഷാദ്, ഡോ. റോണി രാജ്, ബാബുരാജ്, വിജയകുമാര്‍, പ്രശാന്ത്, ബാലാജി, സുധീഷ്, ടി.ജി. രവി, ശ്രീജിത് രവി, സുനില്‍ സുഗത, ജയരാജ് വാര്യര്‍, സജിതാ മഠത്തില്‍, പാര്‍വതി, നീരജ രാജേന്ദ്രന്‍ എന്നിവരും പ്രധാന താരങ്ങളാണ്. പി.എസ്. റഫീഖിന്റേതാണു തിരക്കഥ. ഗാനങ്ങള്‍ ഹരി നാരായണന്‍, പി.എസ്. റഫീഖ്, സംഗീതം ബിജിപാല്‍.