നടിയെ ആക്രമിച്ച കേസില്‍ പിടിയിലായത് വന്‍ സ്രാവല്ലെന്ന് കേസിലെ പ്രതി പള്‍സര്‍ സുനില്‍കുമാര്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങാനുണ്ടെന്നും ഇന്ന് കോടതിയില്‍ ഹാജരാക്കവെ സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് സുനില്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ സുനില്‍ കുമാറിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി.