നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍. സംഭവത്തില്‍ തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന്‍ പറഞ്ഞു.

മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും വിനായകന്‍ പറഞ്ഞു. 65-ാമത് നെഹ്റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.