നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ ദിലീപിന് ജാമ്യമില്ല. കേരള ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇത് പ്രകാരം ദിലീപ് ആലുവ സബ് ജയിലില്‍ റിമാന്‍റില്‍ തുടരും. റിമാന്‍റിലായതിന്‍റെ പത്താം നാളാണ് ദിലീപിന്‍റെ ജാമ്യഹര്‍ജിയിയിലെ വിധി വന്നിരിക്കുന്നത്. നേരത്തെ ആങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നല്‍കിയിരുന്നില്ല. അതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

  • റിമാന്‍റിലായതിന്‍റെ പത്താം നാളാണ് ദിലീപിന്‍റെ ജാമ്യഹര്‍ജിയിയിലെ വിധി
  • ദിലീപ് ആലുവ സബ് ജയിലില്‍ തുടരും

ദിലീപിനെതിരെ വ്യക്തമായ തെളിവില്ലെന്നാണ് ദിലീപിന്‍റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ദിലീപിന്‍റെ ഈ വാദം കോടതി അംഗീകരിച്ചില്ല. പോലീസ് സമര്‍പ്പിച്ച കേസ് ഡയറി പരിശോധിച്ച കോടതി. ദിലീപ് പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസീക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.