നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. പ്രമുഖതാരമായ പ്രതിക്ക് സിനിമാമേഖലയില്‍ ഉന്നതബന്ധമുള്ളതിനാല്‍  ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റീസ് സുനില്‍ തോമസ് പറഞ്ഞു.

നടിക്കെതിരെ ക്രൂരമായ കൃത്യമാണ് നടന്നത്. ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാവില്ല.  ഗൂഢാലോചന രഹസ്യമായി നടക്കുന്നതാണ്. ആക്രമണത്തിനുപിന്നില്‍ സുക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. കേസ് ഡയറിയിലും വ്യക്തമായ തെളിവുണ്ട്. നിര്‍ണായക തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ട്. ആക്രമണം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സാങ്കേതിക തെളിവുകള്‍ കോടതി അംഗീകരിച്ചു. ഗൂഢാലോചനക്ക് തെളിവില്ലെന്ന ദിലീപിന്റെ വാദം കോടതി തള്ളി.