‘അച്ഛന്‍ ക്രൂരനോ ദുഷ്ടനോ അല്ല, മോള്‍ടെ പ്രണയസാഫല്യത്തില്‍ അച്ഛന് സന്തോഷമുണ്ട്’ – വെട്ടുകിളി പ്രകാശിന്റെ വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്.താന്‍ ഒരു നടന്‍ മാത്രമല്ല നല്ലൊരു കവി കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. വെട്ടിക്കിളി പ്രകാശ് എഴുതിയ ഒരു കവിത സമൂഹ മാധ്യങ്ങളില്‍ വൈറല്‍ ആകുകയാണ്. ശ്രീകണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിച്ചത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെ വെട്ടുകിളി പ്രകാശം എന്ന നടന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നീണ്ട് ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം അത്രമേല്‍ മനോഹരമായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.