നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്‌ത ഗായിക റിമി ടോമി പ്രതികരണവുമായി രംഗത്തെത്തി. താന്‍ ദിലീപിന്റെ ബിനാമിയല്ലെന്ന് റിമി ടോമി പറഞ്ഞു. ദിലീപുമായോ കാവ്യയുമായോ തനിക്ക് സാമ്പത്തിക ഇടപാടില്ല. ഒരു വര്‍ഷം മുമ്പ് ആദായ നികുതി റെയ്ഡ് നടന്നല്ലോ, എന്തെങ്കിലും അപാകത ഉണ്ടെങ്കില്‍ അന്ന് കണ്ടെത്തിയേനെയെന്നും അവര്‍ പറഞ്ഞു.  ഇരയായ നടിയുമായി ശത്രുത ഇല്ല. ദിലീപും കാവ്യയുമായുള്ള സൗഹൃദത്തെക്കുറിച്ചും ഇരയായ നടിയുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണസംഘം ആരാഞ്ഞതായും അവര്‍ പറഞ്ഞു.