ത​ന്‍റെ പേ​രി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ ന​ടി ന​മി​താ പ്ര​മോ​ദ് രം​ഗ​ത്ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​രു അ​ക്കൗ​ണ്ടും ത​നി​ക്കി​ല്ലെ​ന്നും സ​ങ്ക​ൽ​പ്പ​ത്തി​ൽ വാ​ർ​ത്ത​ക​ൾ മെ​ന​യു​ന്ന​വ​ർ അ​തി​ന് ഇ​ര​ക​ളാ​വു​ന്ന​വ​രു​ടെ മ​നോ​വി​ഷ​മം കൂ​ടി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ന​ടി പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​ണ് ന​ടി നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ന​ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല സ്ത്രീ​ക​ളും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലെ വി​ക​ല മ​ന​സു​ള്ള​വ​രി​ൽ നി​ന്ന് ഇ​ത്ത​രം അ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​ത​ർ​ഹി​ക്കു​ന്ന വി​ധം അ​വ​ഗ​ണി​ക്കു​ക​യാ​ണ് പ​തി​വ്. അ​തി​ന്‍റെ എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ക്കു​ന്ന ത​ര​ത്തി​ൽ ചി​ല വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത് കൊ​ണ്ടാ​ണ് ഈ ​കു​റി​പ്പ്.

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് ഞാ​നി​പ്പോ​ൾ. തെ​ങ്കാ​ശി​യി​ലാ​ണ് ഷൂ​ട്ടിം​ഗ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​രു അ​ക്കൗ​ണ്ടും എ​നി​ക്കി​ല്ല. ബാ​ങ്കി​ൽ മാ​ത്ര​മ​ല്ല; മ​റ്റൊ​രി​ട​ത്തും. സ​ങ്ക​ൽ​പ്പ​ത്തി​ൽ വാ​ർ​ത്ത​ക​ൾ മെ​ന​യു​ന്ന​വ​ർ അ​തി​ന് ഇ​ര​ക​ളാ​വു​ന്ന​വ​രു​ടെ മ​നോ​വി​ഷ​മം കൂ​ടി അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ശി​ക്കു​ന്നു.