ബോ​ളി​വു​ഡ് ന​ട​ൻ ഇ​ന്ദ​ർ കു​മാ​ർ(43) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ധേ​രി​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​യ “വാ​ണ്ട​ഡ്’, “തും​കൊ നാ ​ഫൂ​ൽ പാ​യെം​ഗെ’ തു​ട​ങ്ങി​യ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ സ​ഹ​ന​ട​ൻ വേ​ഷ​ത്തി​ലെ​ത്തി ശ്ര​ദ്ധ​നേ​ടി​യ താ​ര​മാ​ണ് ഇ​ന്ദ​ർ കു​മാ​ർ. ഇ​പ്പോ​ൾ പ്രേം ​എം. ഗി​ർ​ധാ​നി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച “ഫ​ടി പ​ഠി ഹേ ​യാ​ർ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രിക്കുകയാ​യി​രു​ന്നു.

“ക്യൂം​കി സാ​സ് ഭീ ​ക​ഭീ ബ​ഹു ഥീ’ ​എ​ന്ന ഹി​ന്ദി​യി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് സീ​രി​യ​ലി​ലും ഇ​ന്ദ​ർ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. സ്മൃ​തി ഇ​റാ​നി അ​ട​ക്ക​മു​ള്ള​വ​ർ അ​ഭി​ന​യി​ച്ച സീ​രി​യ​ലി​ൽ മി​ഹി​ർ വി​റാ​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഇ​ന്ദ​ർ അ​വ​ത​രി​പ്പി​ച്ച​ത്.