യുവ നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഹണി ബി 2ന്‍റെ സംവിധായകൻ ജീൻ പോള്‍ ലാൽ അടക്കം നാല് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്‍ക്ക് മാറ്റി. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം തുടരുകയാണെന്നും സാക്ഷികളെല്ലാം സിനിമ മേഖലയിലായതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേസിലെ കൂട്ടുപ്രതികളിലൊരാളായ ശ്രീനാഥ് ഭാസിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഹണി ബി 2ൽ അഭിനയിച്ചതിന്‍റെ തുക ചോദിച്ച തന്നോട്ട് ജീൻപോൾ ലാൽ അടക്കം അശ്ലീല ചുവയോടെ സംസാരിച്ചെന്നായിരുന്നു പരാതി.