പ്രിയങ്ക ചോപ്ര മലയാള സിനിമയിലേക്കെത്തുന്നു. എന്നാല്‍ അഭിനേതാവായല്ല മറിച്ച് നിര്‍മ്മാതാവായാണ് പ്രിയങ്ക എത്തുന്നതെന്നു മാത്രം. മറാത്തിയില്‍ പ്രിയങ്ക നിര്‍മ്മിച്ച വെന്റിലേറ്റര്‍ എന്ന ചിത്രത്തിന്റെ മലയാളം റിമേക്ക് ആണ് പ്രിയങ്ക നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍ വെന്റിലേറ്റര്‍ ചെയ്യുന്നുവെന്നും, കരാര്‍ ഒപ്പിട്ട് കഴിഞ്ഞുവെന്നും പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു. മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും മധു ചോപ്ര അറിയിച്ചു.