കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി . കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ രൂപം പുറത്തുവിട്ടിരിക്കുന്നു. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബോബി – സഞ്ജയ്‍യാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ നടത്തിയ ഫയര്‍ ഫ്ലൈ ആണ് കായംകുളം കൊച്ചുണ്ണിയുടെയും ഏകോപനം നടത്തുന്നത്. ബാഹുബലിയുടെ സൗണ്ട് ഡിസൈനറായ സതീഷാണ് കായംകുളം കൊച്ചുണ്ണിയുടെ ശബ്‍ദ സന്നിവേശം ന‍ടത്തുന്നത്.