നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ  കുറ്റപത്രം ഒരുങ്ങുന്നു. ഗൂഢാലോചന ബലാൽസംഘം അടക്കം പത്തോളം വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കുന്നത്. ദിലീപിന്‍റെ ജാമ്യാപേക്ഷ മുന്നിൽ കണ്ടാണ് പോലീസിന്‍റെ വേഗത്തിലുള്ള നീക്കം. കേസിൽ നാദിർഷയുടെ സഹോദരൻ സമദ് അടക്കമുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസത്തെ സാവകാശം പോലിസിനുണ്ടെങ്കിലും ദിലീപിന്‍റെ ജാമ്യാപേക്ഷ മുന്നിൽ കണ്ടാണ് വേഗത്തിൽ കുറ്റപത്രം നൽകാൻ പോലീസ് ഒരുങ്ങുന്നത്. ഇതിനായി രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ പേരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. ഗൂഢാലോചന, ബലാത്സംഘം തെളിവ് നശിപ്പിക്കൽ ഐ.ടി ഐക്ടുകൾ എന്നിവ അടക്കം പത്തോളം വകുപ്പുകളാണ് ദിലിപിനെതിരായ കുറ്റപത്രത്തിൽ ഉള്ളത്. കേസിൽ മഞ്ജു വാര്യരടക്കം പ്രധാന സാക്ഷിയാകും. സിനിമ-മേഖളയിലെ നടീനടടമാരടക്കമുള്ളവരുടെ സാക്ഷി മൊഴികളും പോലീസ് രേഖപ്പെടുത്തി തുടങ്ങി.

ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകനായ ദിലീപ് പുറത്തിറങ്ങുന്നത് സാക്ഷിതകളെ സ്വാധീനിക്കാൻ കാരണമാകുമെന്ന് പോലീസ് കരുതുന്നത്. സാക്ഷികളും തെളിവുകളുമെല്ലാം ഒന്നിനെ മറ്റൊന്നായി പരസ്പരം ബന്ധിപ്പിക്കുന്നതാണ്. ഒരാളെ സ്വാധീനിച്ചാലും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് മുന്നിൽകാണ്ടാണ് പോലീസ് നടപടി വേഗത്തിലാക്കുന്നത്. കേസിൽ അന്വേഷണം അവസാന ഘട്ടതിലാണ്.

വൻ സ്രാവുകളൊന്നും ഇനി അറസ്റ്റിലാകാനില്ലെന്നാണ് വിവരം. കൂടുതൽ തെളിവുകൾ വന്നാൽ അനുബന്ധമായി കുറ്റപത്രത്തിൽ കൂട്ടിചേ‍ക്കും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ കൂടി നിർദ്ദേശ പ്രകാരമാണ് നടപടികളെല്ലാം. ഈ മാസം അവസാനത്തോടെ കുറ്റപത്രം തയ്യാറാക്കി പോലീസ് മേധാവിയുടെ പരിഗണനയ്ക്കയക്കും തുടന്ന് അങ്കമാലി കോടതിയിൽ സമര്‍പ്പിക്കാനാണ് നീക്കം.