വളരെ തുറന്ന പ്രകൃതമാണ് കജോളിന്. എന്നാല്‍ ഈ പ്രകൃതം കൊണ്ട് ഭര്‍ത്താവ് അജയ് ദേവ്ഗണ്ണിനാണ് തലവേദന. കജോളിന്‍റെ ഈ സ്വഭാവത്തെ പ്രിയപ്പെട്ടവര്‍ വിമര്‍ശിക്കാറുണ്ടെങ്കിലും കജോള്‍ തന്‍റെ സ്വഭാവം മാറ്റാനുദ്ദേശിച്ചിട്ടില്ല.

തനിക്ക് നയതന്ത്രപരമായി കാര്യങ്ങള്‍ സംസാരിക്കാനറിയില്ല. ഇത് പലപ്പോഴും അദ്ദേഹത്തെ ബാധിക്കാറുണ്ട്. ചില പാര്‍ട്ടികളില്‍ പോവുമ്പോള്‍ എങ്ങനെ സംസാരിക്കണമെന്ന് അജയ് പറഞ്ഞുതരും. എന്നാല്‍ എനിക്ക് അങ്ങനെ സംസാരിക്കാന്‍ പറ്റാറില്ല.  നല്ല ഉദ്ദേശത്തോടെ തന്നെ കാര്യങ്ങള്‍‌ തുറന്ന് പറയാറാണ് പതിവെന്ന് കജോള്‍ വ്യക്തമാക്കി.

ഏറ്റവും വെറുക്കുന്ന കാര്യം വിമാനത്താവളങ്ങളില്‍ പോലും തങ്ങളുടെ വേഷവിധാനത്തിനും മേയ്ക്കപ്പിനും ജനങ്ങള്‍ അമിത പ്രാധാന്യം കൊടുക്കുന്നതിനെയാണ്.  എല്ലായിപ്പോഴും ഹീലുള്ള ചെരുപ്പുകള്‍  ഇടാനോ ശരിയായ ലിപ്സ്റ്റിക്ക് ഇടാനോ സാധിക്കാറില്ല.

വിമാനത്തില്‍ കുറെ സമയം സഞ്ചരിച്ച് തിരികെ വരുമ്പോള്‍ വലിയൊരു അത്യാപത്തില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നത് പോലെയുണ്ടാവും.സ്ക്രീനില്‍ മേയ്ക്കപ്പിടുന്നത് അംഗീകരിക്കാനാവും. വ്യകതി ജീവിതത്തില്‍ ഫാഷന്‍ അനുകരിക്കാറില്ല. ഞാന്‍ എന്താണോ അത് ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും കജോള്‍ പറഞ്ഞു.