മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന്  രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

ബിജെപിക്കെതിരെ സംസ്ഥാനത്ത് വലിയ തോതിലുള്ള ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഇത് തിരിച്ചു വിടാന്‍ പാര്‍ട്ടി ചില തെറ്റായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഇന്‍റലിജന്‍സ് വഭാഗത്തിന്‍റെ റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടിയായി പിണറായി സഭയില്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ മെഡിക്കല്‍ കോഴ വിവാദം സിബിഐയെ ഏല്‍പ്പിക്കും. അഴിമതി അതീവ ഗൗരവകരമാണ്. പാര്‍ട്ടി നിര്‍ദേശിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും വിജിലന്‍സ് പരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി-സിപിഎം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന പ്രതിപക്ഷ ബഹളത്തോടെയാണ് സഭ ആരംഭിച്ചത്.