രാജ്യത്ത് ഒന്ന് മുതൽ എട്ട് വരെയുളള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് യോഗ നിർബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തളളി. ജസ്റ്റിസ് എം.ബി ലോക്കൂർ അധ്യക്ഷനായ ബഞ്ചാണ് ഹർജി തളളിയത്. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് അതത് സർക്കാരുകളാണ്.  സ്കൂളുകളിൽ എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് കോടതിയല്ലെന്നും  ഇത് കോടതിയുടെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും  കോടതി വ്യക്തമാക്കി.