നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപ് വ്യാഴാഴ്ച വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. നേരത്തെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യഹർജികൾ നിഷേധിച്ച സാഹചര്യത്തിലാണ് മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള മുഖേന ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്.

കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാൻ സാധിച്ചില്ലെന്നും ദിലീപിന്‍റെ മാനേജരായ അപ്പുണ്ണി ഒളിവിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ദിലീപിന്‍റെ ജാമ്യഹർജി മുൻപ് തള്ളിയത്.

എന്നാൽ അപ്പുണ്ണി കഴിഞ്ഞയാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിരുന്നു. മുഖ്യ തെളിവായ മൊബൈൽ ഫോൺ നശിപ്പിച്ചതായി അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും പോലീസിനു മൊഴി നൽകി. ഈ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.