സിനിമാ നടന്‍ ജയസൂര്യ കടവന്ത്ര ചിലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലന്‍സ് യൂണിറ്റിനോട്‌ ആവശ്യപ്പെട്ടു.

മൂവാറ്റുപുഴ വിജിജന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്സ്റ്റര്‍ ചെയ്‌തെങ്കിലും ഒന്നര വര്‍ഷമായിട്ടും കേസ്സില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ്സിലെ ഹര്‍ജിക്കാരനായ ഗിരീഷ് ബാബു കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തത്. റിപ്പോര്‍ട്ട് സെപ്തംബര്‍ 16ന് ഹാജരാക്കുവാനാണ് വിജിലന്‍സ് ജഡ്ജി ഡോ.ബി.കമാല്‍ പാഷയുടെ ഉത്തരവ്.

ചെലവന്നൂരില്‍ കായലിന് സമീപമുള്ള സ്ഥലത്ത് അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചതായാണ് പരാതി. തീരേദശ സംരക്ഷണ പരിപാലന നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചതായും പരാതിയില്‍ പറയുന്നു. 2014ല്‍ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്ന് കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നടപടി ഉണ്ടാകാത്തതിനാല്‍ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.