ബെഡ് വിത്ത് ആക്ടിങ്ബെഡ് വിത്ത് ആക്ടിങ് പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്ന് ചലചിത്ര – നാടക നടി ഹിമ ശങ്കര്‍, സ്‌ക്ൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ തന്നെ വിളിച്ചതായും ഹിമ പറഞ്ഞു. സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോട് തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറഞ്ഞു.

ഇത്തരത്തില്‍ സമീപിച്ച മൂന്ന് പേരോട് പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ അതിന് ശേഷം വിളി വന്നിട്ടില്ല. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യമില്ലെന്നും ഹിമ പറഞ്ഞു. മലയാള സിനിമയില്‍ എന്നും ആണ്‍ മേല്‍ക്കോയ്മാ മനോഭാവമാണുള്ളത്.

സമൂഹത്തില്‍ എല്ലാവരും ആവശ്യപ്പെടുന്നത് സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നുപറയണമെന്നാണ്. എന്നാല്‍ അഭിപ്രായം തുറന്ന് പറഞ്ഞാലോ ഇവരെ പഴി പറയലാവും പിന്നെ സമൂഹം ചെയ്യുന്നതെന്നും ഹിമ പറഞ്ഞു. സര്‍വോവരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ത്തസമ്മേളനത്തിന് എത്തിയതായിരുന്നു നടി