നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലിപീനെതിരെ പോലീസ് രംഗത്ത്. ദിലീപ് വാട്സ് ആപ്പിലൂടെ ഡിജിപിക്ക് നല്‍കിയ വിവരം പരാതിയായി കാണാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

കഴിഞ്ഞ ഏപ്രില്‍ 22നാണ് ദിലീപ് വാട്സ് ആപ്പ് വഴി ഡിജിപിക്ക് വിവരങ്ങള്‍ ധരിപ്പിച്ചത്. മാര്‍ച്ച് 28നായിരുന്നു പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത്. ഇക്കാര്യങ്ങളെല്ലാം പോലീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കും. പള്‍സര്‍ സുനിയെക്കുറിച്ച് നടന്‍ ദിലീപ് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സമ്മതിച്ചിരുന്നു. പരാതിയിലെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

പൾസർ സുനിക്കെതിരെ ഡിജിപിക്കു താൻ പരാതി നൽകിയിരുന്നുവെന്ന് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വ്യക്തമാക്കിയത്. ഏപ്രിൽ പത്തിനാണ് സുനി ജയിലിൽ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. വിളിച്ച നമ്പരും കൈമാറി.