കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങളില്‍ ഐസിസി സ്ഥിരത പാലിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. സ്പിന്നര്‍ രവീന്ദ്ര ജഡേജയെ ഒരു മത്സരത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കോഹ്‌ലി അഭിപ്രായ പ്രകടനം നടത്തിയത്.

സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ നിയമങ്ങള്‍ മാറാന്‍ പാടില്ല. കളിക്കളത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം, ചെയ്യാതിരിക്കാം എന്നതിനെ സംബന്ധിച്ച്‌ വ്യക്തതയുണ്ടാവണമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. കളിക്കാര്‍ക്കു നിയമങ്ങള്‍ സമാനമാണ് എന്ന ബോധ്യമുണ്ടാകണം. അതിനായി നിയമങ്ങളില്‍ സ്ഥിരതയുണ്ടായിരിക്കണം. സാഹചര്യത്തിനനുസരിച്ച്‌ അവ മാറാന്‍ പാടില്ല. അല്ലാത്തപക്ഷം കളത്തിലെ പെരുമാറ്റത്തിന്റെ പരിധി കളിക്കാര്‍ക്ക് മനസിലാക്കാന്‍ കഴിയില്ലെന്നും കോഹ്‌ലി പറഞ്ഞു.

സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പല കാര്യങ്ങളും കളിക്കളത്തില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് പോയിന്റ് നഷ്ടമുണ്ടാക്കുമെന്ന് കളിക്കാര്‍ക്കറിയില്ല. അതുകൊണ്ടുതന്നെ നിയമങ്ങളില്‍ സ്ഥിരത വരുത്താന്‍ ഐ.സി.സിക്കു കഴിയണമെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.