ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കുന്നതിന് പ്രത്യേക സമയപരിതി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കിയത്. ജൂണ്‍ 28 വരെ 25 കോടിയലധികം പേരാണ് പാന്‍ കാര്‍ഡ് ഉടമകളായിട്ടുള്ളത്. എന്നാല്‍ ആധാര്‍ കാര്‍ഡ് ഉടമകളുടെ എണ്ണം 111 കോടി കവിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 31നകം ആധാര്‍ കാര്‍ഡുകള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ഈ മാസം തുടക്കത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് ജൂലൈ ഒന്നുമുതല്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ചില പ്രത്യേക വിഭാഗത്തെ ഇതില്‍ നിന്നും ഒഴിവാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു.