സദ്യയിൽ ഇഞ്ചി കറി ഒരു പ്രധാന വിഭവമാണ്. ഇഞ്ചിക്കറി പൊതുവെ എല്ലാർക്കും ഇഷ്ടപെടുന്ന ഒരു കറിയാണ്. പുളിയും എരിവും എല്ലാം നിറഞ്ഞതാണ് ഇഞ്ചിക്കറി. ഇഞ്ചിക്കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം …….

ചേരുവകള്‍

ഇഞ്ചി – 250 ഗ്രാം
തേങ്ങ – 1 എണ്ണം ( ചിരവിയത് )
മുളക് പൊടി – അര ടി സ്പൂണ്‍
മല്ലി പൊടി – ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ പൊടി – അര ടി സ്പൂണ്‍
വാളന്‍ പുളി – രണ്ടു നെല്ലിക്കാ വലിപ്പത്തില്‍
ശര്‍ക്കര – 20 ഗ്രാം
വറ്റല്‍ മുളക് – 4 എണ്ണം
പച്ചമുളക് – 5 എണ്ണം
കറിവേപ്പില
കടുക്
എണ്ണ

തയാറാക്കുന്ന വിധം

ഇഞ്ചി ചെറുതായി കനം കുറച്ചരിഞ്ഞു മൊരിയുന്നത് വരെ വറുക്കുക. ഇഞ്ചി വറുത്തു ബാക്കി വന്ന എണ്ണയിലെയ്ക്ക് തേങ്ങ ചെരണ്ടിയത് ഇട്ടു വറുക്കുക .. ചുവന്ന നിറമാകുമ്പോള്‍ മുളക്  പൊടിയും മല്ലി പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് മൂപ്പിക്കുക.ഇതെലാം കൂടി കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കുക.ചീനച്ചട്ടില്‍ കൂടുതല്‍ കറിവേപ്പില ഇട്ടു കടുകും വറ്റല്‍ മുളകും താളിച്ച് , അതില്‍ പച്ചമുളകും ചേര്‍ത്തു നന്നായി വറുക്കുക. ആവശ്യത്തിനു ഉപ്പും പുളിവെള്ളവും (പുളി പിഴിഞ്ഞത്) ചേര്‍ത്ത്ചെറുതായി തിളപ്പിക്കുക.ഇതിനകത്ത് അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി-തേങ്ങാ ചേരുവ ചേര്‍ത്തു കുറുകുന്നത് വരെ തിളപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതിലേക്ക് ശര്‍ക്കര ചിരകി ചേര്‍ക്കണം .