ആവശ്യമുള്ള സാധനങ്ങള്‍

ഉള്ളി (ചെറിയ ഉള്ളിയാണ് ബെസ്റ്റ്) അരിഞ്ഞത് – 200 ഗ്രാം
അരമുറി ചുരണ്ടിയ തേങ്ങ
മുളക് പൊടി ഒരു സ്പൂണ്‍
മഞ്ഞ്ള് പൊടി അര സ്പൂണ്‍
മല്ലിപ്പൊടി ഒന്ന്നര സ്പൂണ്‍

വെളിച്ചെണ്ണ ഏകദേശം 50 മില്ലി

കടുക് ഒരു സ്പൂണ്‍

കറിവേപ്പില രണ്ടിതള്‍

വറ്റല്‍ മുളക് രണ്ടെണ്ണം

വാളംപുളി ഒരു ചെറിയ ഉരുള വെള്ളത്തിലിട്ടത് (ഒരു ചെറുനാരങ്ങ വലിപ്പത്തില്‍ മതിയാകും)

തയ്യാറാക്കുന്ന വിധം

പാവക്ക കനം കുറച്ച് നീളത്തിലരിഞ്ഞത് – രണ്ടെണ്ണം
ഒരു ഫ്രൈപാനില്‍ തേങ്ങ ചുരണ്ടിയത് വറുക്കുക നന്നായി മൊരിഞ്ഞ് വരുമ്പോള്‍ അതിലേക്ക് മസ്സാല എല്ലാം ഇടുക പിന്നെയും വറുക്കുക, നല്ല ചുമന്ന കളറാകുമ്പോള്‍ വാങ്ങിയെടുത്ത് അരച്ച് വയ്ക്കുക. ഒരു പാത്രത്തിലെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് പാവക്കയും ഉള്ളിയും ഇടുക ഒന്നു ചൂടായി പാവക്ക വാടി തുടങ്ങുമ്പോള്‍ ഉപ്പിടുക ചെറിയ ചൂടില്‍ വേവിക്കുക, വെന്ത് കഴിയുമ്പോള്‍ അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മസാല ഇട്ട് ഇളക്കി ചെറിയ തീയില്‍ വേവിക്കുക പുറകെ തയ്യാറാക്കി വച്ചിരിക്കുന്ന പുളിവെള്ളം ഒഴിക്കുക, ഈ കൂട്ട് ഒന്നു ചൂടായി കഴിയുമ്പോള്‍ തീ കെടുത്തി അതിലേക്ക് കടുകും, മുളകും, കറിവേപ്പിലയും താളിച്ച് ഇടുക,

തീയല്‍ റെഡി