സേമിയ ഹല്‍വ

സേമിയ- 1 കപ്പ്

പാല്‍ -2 കപ്പ്

കുങ്കുമപ്പൂവ് -1 നുള്ള്

നെയ്യ്-4 ടേബിള്‍ സ്പൂണ്‍

ഏലക്കാപ്പൊടി- അര ടീസ്പൂണ്‍

അണ്ടിപരിപ്പ്- 10

ഉണക്ക മുന്തിരിങ്ങ- 20

പഞ്ചസാര- അര കപ്പ്

കേസരി കളര്‍ -ഒരുനുള്ള്

പാകം ചെയ്യുന്ന വിധം: രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിങ്ങയും വറുത്തു കോരുക ആ നെയ്യില്‍ സേമിയ വറുക്കുക പാലൊഴിച്ച്അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.പഞ്ചസാരയും ഇടുക.ഇതില്‍ നെയ്യ് കുറേശ്ശെയൊഴിക്കുക കുങ്കുമപ്പൂവ് പാലില്‍ കലക്കി ഒഴിച്ച് ഇളക്കുക. കേസരികളറും ചേര്‍ത്ത് കയ്യില്‍ ഒട്ടാത്ത പരുവമാകുമ്പോള്‍ ഏലക്കാപ്പൊടി അണ്ടിപരിപ്പ് മുന്തിരി ഇവ ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ നിരത്തുക. ആറുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.