നൂഡില്‍സ് ഇഷ്ടമല്ലാത്തവര്‍ ഉണ്ടാവില്ല; പ്രത്യേകിച്ച് കുട്ടികള്‍. നൂഡില്‍സ് വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ നൂഡില്‍സ് വേവിച്ച വെള്ളം ഊറ്റിക്കളയാന്‍ ശ്രദ്ധിക്കണം. പൈപ്പുവെള്ളത്തില്‍ കഴുകുകയും വേണം. അജിനോമോട്ടോ വല്ലപ്പോഴും ഒരിക്കല്‍ ഒരു നുള്ള് വീതം ഇത്തരം വിഭവങ്ങളില്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ല. എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ തയാറാക്കാവുന്ന നൂഡില്‍സ് വിഭവങ്ങള്‍ ഉണ്ടാക്കാം..

 

ചിക്കന്‍ നൂഡില്‍സ്

ചേരുവകള്‍
കോഴിയിറച്ചി
(എല്ല് നീക്കയത്) – ആറ് ടേബിള്‍ സ്പൂണ്‍
ഇഞ്ചി (കൊത്തിയരിഞ്ഞത്) – അര ടീസ്പൂണ്‍
വെളുത്തുള്ളി – ഒരു അല്ലി
എഗ്ഗ് നൂഡില്‍സ് – 100 ഗ്രാം
ചിക്കന്‍ സ്റ്റോക്ക് – ഒരു കപ്പ്
+ നാല് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ – അര ടീസ്പൂണ്‍
വെള്ളം – നാല് കപ്പ്
ഉപ്പ്, കുരുമുളക് – പാകത്തിന്
പാഴ്‌സലിയില – കുറച്ച്
എണ്ണ – മൂന്ന് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
നൂഡില്‍സ് വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. കോഴിയിറച്ചി നീളത്തില്‍ അരിഞ്ഞ്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവയുമായി ചേര്‍ക്കുക.
മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി ഇറച്ചിക്കഷണങ്ങള്‍ ഇട്ട് ചെറുതായൊന്ന് വറക്കുക. ഒരു കപ്പ് ചിക്കന്‍ സ്റ്റോക്ക് ഒഴിക്കുക. ഇറച്ചിക്ക് മയം വരുംവരെ വേവിക്കുക. കോണ്‍ഫ്‌ളോറില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് ഇളക്കിയത് ഇതില്‍ ഒഴിച്ച് വീണ്ടും ചൂടാക്കി ചാറ് കുറുകും വരെ ഇളക്കുക. നാല് ടേബിള്‍ സ്പൂണ്‍ ചിക്കന്‍ സ്റ്റോക്ക് നൂഡില്‍സില്‍ ഒഴിച്ച് വീണ്ടും ചൂടാക്കി വിളമ്പാനുള്ള പ്ലേറ്റിലേക്ക് പകരുക. മീതെ കോഴിമിശ്രിതം വിളമ്പുക. പാഴ്‌സലിയിലയിട്ട് അലങ്കരിച്ച് ചൂടോടെ കഴിക്കുക