കൂണ്‍ പല രീതിയില്‍ കറി വയ്ക്കാം. വറുത്തരച്ച കൂണ്‍ കറി എല്ലാവരും ഒരുപോലെ ഇഷ്ട്പ്പെടുന്ന ഒന്നാണ്. ഇത് തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് നോക്കൂ.

കൂണ്‍-250 ഗ്രാം
തേങ്ങ ചിരകിയത്-അര മുറി
ഉണക്കമുളക്-2
വെളുത്തുളള-2 അല്ലി
ചെറിയുളളി-2
മുളകുപൊടി- 1 ടീസ്പൂണ്‍
മല്ലിപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കടുക്
കറിവേപ്പില
വെളിച്ചെണ്ണ

ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിയ്ക്കുക. കൂണ്‍ കഷ്ണങ്ങളാക്കി ഇതിലേക്ക് ഇട്ട് ഇളക്കുക. മറ്റൊരു പാനില്‍ തേങ്ങ, കറിവേപ്പില, വെളുത്തുളളി, ചെറിയുളളി, ഉണക്കമുളക് എന്നിവ ചേര്‍ത്ത് നല്ലപോലെ വറുക്കണം. ഇത് ചൂടാറുമ്പോള്‍ വെളളം ചേര്‍ത്ത് മയത്തില്‍ അരയ്ക്കണം. അതിന് ശേഷം ഈ അരപ്പ് കൂണില്‍ ചേര്‍ത്തിളക്കുക. പാകത്തിന് വെളളവും ഉപ്പും ചേര്‍ത്ത വേവിച്ചെടുക്കാം.