ദുബൈ പോലെയുള്ള ഒരു നഗരത്തില്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. മിക്കവരും സ്ഥിരമായോ അല്ലെങ്കില്‍ ആഴ്ചയിലൊരിക്കലെങ്കിലോ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍ ഏത് ഹോട്ടലില്‍ നിന്ന് കഴിക്കും എന്നൊരു ആശയക്കുഴപ്പം ചിലര്‍ക്കെങ്കിലുമുണ്ടായേക്കാം. അത് പോലെ ഏറ്റവും രുചിയുള്ള ഭക്ഷണം എവിടെയാണ് കിട്ടുക എന്നറിയാത്തവരും ഉണ്ടാകും.

പല തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണെങ്കിലും ഷവര്‍മയോട് മലയാളിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അത് കൊണ്ട് തന്നെ ഏറ്റവും രുചിയുള്ള ഷവര്‍മ കിട്ടുന്ന ദുബൈയിലെ സ്ഥാപനങ്ങളെ അറിയുന്നത് നന്നാകും.

1 അല്‍ മല്ലാഹ്:

ഏറ്റവും രുചികരമായ ഷവര്‍മ കിട്ടുന്ന ഹോട്ടലുകളില്‍ ഒന്ന്. ഷവര്‍മ കൂടാതെ ഫാനാഫില്‍, സാന്‍ഡ് വിച് എന്നിവയും ഇവിടെ ലഭ്യമാണ്.

സ്ഥലം: അല്‍ ഖുസൈസ്, സത്‍വ, മംസാര്‍

വില: ചിക്കന്‍ ഷവര്‍മ: എട്ട് ദിര്‍ഹം

2 അല്‍ ഇജാസ കഫിതീരിയ:

വളരെ രുചികരമായ ഷവര്‍മ കിട്ടുന്ന സ്ഥലം. എപ്പോഴും വന്‍ തിരക്കനുഭവപ്പെടുന്ന ഇവിടെ കാറില്‍ നിന്ന് ഒരു ഹോണടിച്ചാല്‍ മതി ജീവനക്കാര്‍ നിങ്ങളുടെ അടുത്തെത്തും.

സ്ഥലം: ജുമൈറ

വില: ചിക്കന്‍ ഷവര്‍മ: ആറ് ദിര്‍ഹം

3: അല്‍ സഫാദി

ദുബൈയിലെ ഏറ്റവും പ്രശസ്തമായ ലെബനീസ് റെസ്റ്റോറന്റാണ് സഫാദി

സ്ഥലം: അല്‍ സഫ, ട്രേയ്ഡ് സെന്റര്‍, അല്‍ റിഗ്ഗ

വില ചിക്കന്‍ ഷവര്‍മ: 10 ദിര്‍ഹം

4 ബെലാദ് അല്‍ ഷാം

പുറത്ത് നിന്ന് നോക്കിയാല്‍ ചെറുതാണെന്ന് തോന്നുമെങ്കിലും അകത്ത് കടന്നാല്‍ വിശാലമായ ഷോറൂം. പല വ്യത്യസ്തമായ ഷവര്‍മയും ഇവിടെയുണ്ട് . ഇവിടുത്തെ മെക്സിക്കന്‍ ഷവര്‍മ ഏറെ പേര് കേട്ടതാണ്. അത് കൊണ്ട് തന്നെ ഈ ഷവര്‍മയുടെ വില അല്‍പം കൂടും.

സ്ഥലം: അല്‍ ഭാര്‍ഷ, അല്‍ ഖുസൈസ്

വില: ചിക്കന്‍ ഷവര്‍മ: 28 ദിര്‍ഹം

5 മിസ്റ്റര്‍ ഷവര്‍മ

രുചികരമായ ഷവര്‍മയുടെ കൂടെ ഫ്രഞ്ച് ബ്രെഡ്, ലബനീസ് ബ്രെഡ്, ഇറാനിയന്‍ ബ്രെഡ് എന്നിവ നല്‍കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത.

സ്ഥലം: ഹോര്‍ അല്‍ അന്‍സ്, പോസ്റ്റ് ഓഫീസ് സമീപം

വില: ചിക്കന്‍ ഷവര്‍മ: 28 ദിര്‍ഹം

6 ഇകിയ

ഏറ്റവും വില കുറഞ്ഞ ഷവര്‍മ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ ഒന്ന്.

സ്ഥലം: ദുബൈ ഫെസ്റ്റിവല്‍ സിറ്റി

വില: ചിക്കന്‍ ഷവര്‍മ: ആറ് ദിര്‍ഹം

7 സെറ്റ് എല്‍ ഷാം

സ്ഥലം സിലിക്കോണ്‍ ഒയാസിസിന് പിന്നില്‍, ദുബൈ ഔട്സോഴ്സ് സ്ഥലത്ത്, അക്കാദമിക് സിറ്റി

വില: ചിക്കന്‍ ഷവര്‍മ: ആറ്‍ ദിര്‍ഹം

8 ഹല്ലാബ്:

ലബനീസ് ഭക്ഷണങ്ങളുടെ പ്രധാന ഇടം. യഥാര്‍ത്ഥ ദുബൈ രുചിയുള്ള ഷവര്‍മ കിട്ടുന്ന സ്ഥലം.

സ്ഥലം: ദുബൈ മാള്‍, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, മാള്‍ ഓഫ് എമിറേറ്റ് , ഗാര്‍ഹൗഡ്

വില: ചിക്കന്‍ ഷവര്‍മ: 12 ദിര്‍ഹം

9: ഇസ്താന്‍ബുള്‍ ഫ്ളവര്‍

തുര്‍ക്കിഷ് ഫ്ലേവറുള്ള ഷവര്‍മ ലഭിക്കുന്ന ഇടം. 10 വര്‍ഷമായി മികച്ച അഭിപ്രായം നേടി കച്ചവടം പുരോഗമിക്കുന്ന സ്ഥലം.

സ്ഥലം: അല്‍സാഫ, ദുബൈ മറീന

വില: ചിക്കന്‍ ഷവര്‍മ: 46 ദിര്‍ഹം

10 സ്ട്രോബറി കോര്‍ണര്‍ കഫിതീരിയ

സ്ഥലം: മദീന സൂപ്പര്‍ മാര്‍ക്കറ്റിന് പിറകെ, മന്‍ഖൂള്‍

വില: ചിക്കന്‍ ഷവര്‍മ: അഞ്ച് ദിര്‍ഹം

11 ജെ ജെ ചിക്കന്‍

സ്ഥലം: അല്‍ ഭാര്‍ഷ 1, ട്രേഡ് സെന്റര്‍, കൈറ്റ് ബീച്ച്‌, ദുബൈ മറീന

വില: ചിക്കന്‍ ഷവര്‍മ: 12 ദിര്‍ഹം