ചേരുവകള്‍:
ആപ്പിള്‍, മാങ്ങ, പൈനാപ്പിള്‍ – രണ്ട് കപ്പ് (ചതുരക്കഷ്ണങ്ങള്‍ ആക്കി മുറിച്ചത്)
മാതള നാരങ്ങ അല്ലികള്‍ – അരക്കപ്പ്
അണ്ടിപ്പരിപ്പ് – 15- 20 എണ്ണം
ഉണക്കമുന്തിരി – 20-25 എണ്ണം
അണ്ടിപ്പരിപ്പ് കുതിര്‍ത്തത് – 12 എണ്ണം
സവാള ഫ്രൈ ചെയ്തത് – ഒരെണ്ണം
പച്ചമുളക് – 3 എണ്ണം
കറുവപ്പട്ട -1 കഷ്ണം
ബേലീഫ് – 1
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
വെളുത്ത കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
ജീരകം പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
തേങ്ങാപ്പൊടി – 4 ടീസ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഉപ്പ്, എണ്ണ​, വെളളം – ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം:
ആപ്പിളും മാങ്ങയും പൈനാപ്പിളും കുറച്ചു വെള്ളം, മഞ്ഞള്‍പ്പൊടി, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്ത് വേകാന്‍ വയ്ക്കുക. സവാള ഫ്രൈ ചെയ്തതും കുതിര്‍ത്തുവെച്ച അണ്ടിപ്പരിപ്പും ചട്ണി ജാറില്‍ ഇട്ട് അരച്ചുവയ്ക്കുക.

ഒരു ഫ്രൈ പാന്‍ വെച്ച്‌ കുറച്ച്‌ എണ്ണ ഒഴിച്ച്‌ ബേലീഫ്, കറുവപ്പട്ട എന്നിവ ഇടുക. അണ്ടിപ്പരിപ്പ് കൂടെ ഇട്ട് ഒന്ന് മൂക്കുമ്ബോള്‍ ഉണക്കമുന്തിരിയും ചേര്‍ക്കുക. എല്ലാം വറുത്ത് പാകമായാല്‍ ഇതിലേക്ക് വറുത്ത സവാളയും കുതിര്‍ത്ത അണ്ടിപ്പരിപ്പും അരച്ച അരപ്പും ജീരകപ്പൊടിയും കുരുമുളകുപൊടിയും കറിവേപ്പിലയും ചേര്‍ക്കുക.

നന്നായി തിളച്ചു കുറുകുമ്ബോള്‍ വേവിച്ച പഴങ്ങള്‍ കൂടി ചേര്‍ത്ത് ഇളക്കി രണ്ടു മിനിറ്റ് നന്നായി തിളപ്പിക്കുക. ഉപ്പ് പാകമാണോ എന്നു നോക്കി, വേണമെങ്കില്‍ അല്‍പ്പം കൂടെ ഇട്ടുകൊടുക്കാം. ശേഷം തേങ്ങാപ്പൊടി കുറച്ചു വെള്ളത്തില്‍ കലക്കി ഒഴിച്ച്‌ തിള വരുമ്ബോള്‍ മാതള അല്ലികള്‍ ഇട്ട് തീ ഓഫ് ചെയ്ത് മൂടിവയ്ക്കാം. ഫ്രൂട്ട്സ് കുറുമ റെഡി.