പപ്പായ ചെറുതായി അരിഞ്ഞത് – 2 കപ്പ്

ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 2 tsp

പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 എണ്ണം

മുളകുപൊടി – 2 tbട

കായം പൊടി – 1/4 tsp

ഉലുവാപ്പൊടി – 1/4 tsp

ശർക്കര – ഒരു നുള്ള് (optional)

പുളി – ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ

ഉപ്പ് ആവശ്യത്തിന്

നല്ലെണ്ണ – 1/4 കപ്പ്

കടുക് _ 1/4 tsp

വറ്റൽമുളക് – 2

കറിവേപ്പില – 1 തണ്ട്

പാൻ ചൂടക്കി നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച്
ഇഞ്ചി, പച്ചമുളക് വഴറ്റി അതിലേക്ക് പപ്പായ ചേർത്ത് 5 മിനുട്ട് വഴറ്റി പൊടികളെല്ലാം ചേർത്ത് നല്ലപോലെ മൂപ്പിക്കുക.അതിലേക്ക് പുളി പിഴിഞ്ഞ് ചേർക്കുക. ഒരല്പം വെള്ളവും ,ശർക്കരയും ചേർത്ത് 5 മിനിട്ട് തിളപ്പിച്ച് , കുറുകി എണ്ണതെളിത്തു വരുമ്പോൾ വാങ്ങുക. രുചികരമായ പപ്പായ അച്ചാർ തയ്യാർ…. എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ അല്ലേ… 🙂