നേരിയ ചുവപ്പ് നിറം വന്നു തുടങ്ങിയ പപ്പായ -1
തേങ്ങ – 2 കപ്പ്‌
ജീരകം – 1/4 സ്പൂണ്‍
വറ്റൽമുളക് – എരുവിന് ആവശ്യമായത്
മഞ്ഞൾപ്പൊടി – 1/2 സ്പൂണ്‍
കടുക് – 1 സ്പൂണ്‍
അരി – ഒരു പിടി
വെളിച്ചെണ്ണ
കറിവേപ്പില
ഉപ്പു
പപ്പായ തൊലി കളഞ്ഞു ചതുര കഷ്ണങ്ങൾ ആയി നുറുക്കുക
കഷ്ണത്തിൽ ആവശ്യത്തിനു ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു വേവാൻ മാത്രം ആവശ്യമുള്ള വെള്ളം ഒഴിച്ച് ഇളക്കി നന്നായി വേവിക്കുക
കഷ്ണം വെന്തു കഴിയുമ്പോൾ അധികം വെള്ളം ഉണ്ടാകാൻ പാടില്ല
വെന്ത കഷ്ണങ്ങൾ ഒരു തവി ഉപയോഗിച്ച് അല്പം കുത്തി ഉടയ്ക്കുക
ഇതിലേക്ക് തേങ്ങയും ജീരകവും വറ്റൽമുളകും വെണ്ണ പോലെ അരച്ചതു ചേർത്ത് ഇളക്കി തിളപ്പിക്കുക
തിളച്ചാൽ പാത്രം അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കുക
ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അതിലേക്കു കടുകും അരിയും വറ്റൽമുളകും ഇട്ടു മൂപ്പിച്ചു അല്പം കറിവേപ്പിലയും ഇട്ടു , കറിയിൽ ചേർക്കുക
—————————————————–
ഒരു പിടി അരി എങ്കിലും കടുകിനൊപ്പം വറുത്തിടണം
വറ്റൽമുളക് മാത്രമേ തേങ്ങയുടെ കൂടെ അരച്ചു ചേർക്കാവൂ