യുവരാജ് സിംഗിനെതിരെ പീഢനക്കേസുമായി സഹോദരന്‍ സരോവര്‍ സിങ്ങിന്റെ മുന്‍ ഭാര്യ രംഗത്തു വന്നിരിക്കുന്നു.ഗാര്‍ഹീക പീഢനത്തിനാണ് ആകാന്‍ഷാ ശര്‍മ്മ കേസ് നല്‍കിയിരിക്കുന്നത്.

യുവരാജ് അമ്മ ശബ്നം സിങ്ങ് മുന്‍ഭര്‍ത്താവ് സരോവര്‍ സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്.

അമ്മ ശബ്നത്തോട് പറയാതെ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ആകാന്‍ക്ഷക്കില്ലായിരുന്നുവെന്ന് അവരുടെ വക്കീല്‍ സ്വാതി സിങ്ങ് പറയുന്നത്. അതേസമയം ആകാന്‍ഷക്കെതിരെ ആരോപണങ്ങളുമായി യൂവരാജിന്റെ അമ്മയും രംഗത്തെത്തിയിട്ടുണ്ട്.

ആകാന്‍ക്ഷ മയക്കു മരുന്നിന് അടിമയാണെന്നും മദ്യവും ഉപയോഗിക്കാറുണ്ടെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ താന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത് കുടുംബത്തിനൊപ്പമാണെന്നും യുവരാജ് സിങിനൊപ്പം കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും ആകാന്‍ഷ വ്യക്തമാക്കി.