ബാംഗ്ലൂരില്‍ 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി തനൂജ(24) സുമതി എന്ന വ്യാജ പേരില്‍ തലശേരിയില്‍ ജോലി ചെയ്തിരുന്നതായി പോലീസ് കണ്ടു പിടിച്ചു.മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ ധര്‍മ്മടം ചിറക്കുനിയിലെ രൈരു നായരുടെ വീട്ടിലാണ് തനൂജ വ്യാജ പേരില്‍ രണ്ടു വര്‍ഷം ജോലി ചെയ്തിരുന്നത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ക​വ​ര്‍​ന്ന തൊ​ണ്ടി​മു​ത​ലു​ക​ള്‍ ക​ണ്ടെ​ടു​ക്കു​ന്ന​തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ത​ല​ശേ​രി​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ എ​ത്തി​ച്ച​പ്പോ​ഴാ​ണ് രൈ​രു​നാ​യ​രു​ടെ വീ​ട്ടി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന കാ​ര്യം ത​നൂ​ജ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യാ​ജ​പ്പേ​രി​ലാ​ണ് ജോ​ലി ചെ​യ്ത​തി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, എ​ന്തി​നാ​ണ് പേ​രു​മാ​റ്റി ജോ​ലി ചെ​യ്ത​തെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​തു​വ​രെ ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ല. സു​മ​തി എ​ന്ന പേ​രി​ല്‍ ധ​ര്‍​മ​ട​ത്തെ സ​ഹ​ക​ര​ണ​ ബാ​ങ്കി​ല്‍ ഇ​വ​ര്‍ അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​രു​ന്നു. ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ഇ​വ​ര്‍ സ്ഥി​ര​മാ​യി ത​ല​ശേ​രി ടൗ​ണി​ലേ​ക്ക് പോ​യി​രു​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് തി​ക്കോ​ടി​യി​ലു​ള്ള സു​ഹൃ​ത്ത് വ​ഴി​യാ​ണ് രൈ​രു​നാ​യ​രു​ടെ വീ​ട്ടി​ല്‍ ത​നൂ​ജ എ​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് മ​റ്റൊ​രു ജോ​ലി​ക്കാ​രി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ത​നൂ​ജ​യു​ടെ അ​മി​ത​മാ​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം വീ​ട്ടു​കാ​ര്‍ ചോ​ദ്യം ​ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ത​നി​ക്ക് മൊ​ബൈ​ല്‍ കൂ​ടാ​തെ ജീ​വി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ത​നൂ​ജ ജോ​ലി ഉ​പേ​ക്ഷി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. ഇവര്‍ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു മൊ​ബൈ​ല്‍ ഫോ​ണും രൈ​രു​നാ​യ​രു​ടെ​യും ഭാ​ര്യ​യു​ടെ​യും പാ​സ്പോ​ര്‍​ട്ടു​ക​ള്‍ അ​ട​ങ്ങി​യ വി​ല​കൂ​ടി​യ ട്രാ​വ​ല്‍ ബാ​ഗും വീ​ട്ടി​ല്‍​നി​ന്ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ഇ​വ ത​നൂ​ജ​യാ​ണോ കവര്‍ന്നതെന്ന് വ്യ​ക്ത​മ​ല്ലെ​ന്നും അ​തു​കൊ​ണ്ട് അ​ത്ത​ര​മൊ​രു പ​രാ​തി​യി​ല്ലെ​ന്നും രൈ​രു​നാ​യ​ര്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ഘ​ട്ട​ത്തി​ല്‍ ഗാ​ന്ധി​ജി, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് തു​ട​ങ്ങി​യ​ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന രൈ​രു​നാ​യ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഇ.​കെ.​നാ​യ​നാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ​ദി​വ​സം ത​ല​ശേ​രി ടെ​മ്ബി​ള്‍​ഗേ​റ്റ് പു​തി​യ റോ​ഡി​ലെ ക്വാ​ര്‍​ട്ടേ​ഴ്​സി​ല്‍ നി​ന്നാ​ണ് കേ​ര​ള- ക​ര്‍​ണാ​ട​ക പോ​ലീ​സ് ടീം ​ത​നൂ​ജ​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ബം​ഗ​ളൂ​രു ക​ന​ക്​പു​ര ര​ഘു​വ​ന ഹ​ള്ളി​യി​ല്‍ താ​മ​സി​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍ നിന്ന് 35 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ സെ​പ്​റ്റം​ബ​ര്‍ 28-നാ​ണ് കേ​സി​നാ​സ്​പ​ദ​മാ​യ സം​ഭ​വം. മ​ല​യാ​ള​ത്തി​ലെ ചി​ല സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ത​നൂ​ജ ഓ​ഗ​സ്റ്റി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യും ക​ര്‍​ണാ​ട​ക​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യ വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. ഒ​രു മാ​സം കൊ​ണ്ട് ത​ന്നെ വീ​ട്ടു​കാ​രു​ടെ വി​ശ്വ​സ്​ത​യാ​യി മാ​റി​യ ത​നൂ​ജ​യെ സെ​പ്​റ്റം​ബ​ര്‍ 28 മു​ത​ല്‍ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്.