ഒഡീഷയില്‍ ബാലസോര്‍ ജില്ലയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 5 വയാസുകാരിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ 15 പേരുടെ നില ഗുരുതരമാണ്. ബാലസോര്‍ ജില്ലയിലെ സാദര്‍ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ബഹബാല്‍പൂര്‍ ഗ്രാമത്തിലെ പടക്കനിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. നാളെ നടക്കാനിരിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്കായി മുപ്പതോളം തൊഴിലാളികള്‍ അനധികൃതമായി ഇവിടെ പടക്കം നിര്‍മ്മിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ന് രാവിലെ റൂര്‍ക്കലയിലെ പടക്ക കടകളിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുരിയിലെ പിപ്പിലിയിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേരുടെ കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു.