അമേരിക്കയിലെ മെരിലാന്റിലുള്ള ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ തൊഴില്‍ശാലയിലുണ്ടായ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. 2 പേര്‍ക്ക് പരിക്കേറ്റു. ബാള്‍ട്ടിമോറിന് വടക്കുകിഴക്കുള്ള വ്യവസായ പാര്‍ക്കിലെ അഡ്വാന്‍സ്ഡ് ഗ്രാനൈറ്റ് സൊലൂഷന്‍സിലാണ് വെടിവെപ്പുണ്ടായതെന്ന് ഹാര്‍ഫോര്‍ഡ് കൗണ്ടി അധികൃതര്‍ അറിയിച്ചു. റാഡി ലെബിബ് പ്രിന്‍സ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് സംശയിക്കുന്നു. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. മുന്‍കരുതല്‍ എന്ന നിലയ്ക്ക് സമീപത്തുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടി. വെടിവെപ്പിനുള്ള കാരണം വ്യക്തമല്ല.