യുവാക്കള്‍ക്കിടയില്‍ സെല്‍ഫി വലിയ തരംഗമാവുകയാണ് ഇപ്പോള്‍. ഏത് ആപകടസാഹചര്യത്തിലും അവര്‍ അതു പരീക്ഷിക്കുകയും ചെയ്യും എന്നതിന് തെളിവാണ് ചേര്‍ത്തലയില്‍ സംഭവിച്ചത്.ട്രാന്‍സ്​ഫോര്‍മറില്‍ കയറി സെല്‍ഫി എടുത്ത യുവാവിനു ഷോക്കേറ്റു.

വെള്ളിയാഴ്​ച ഉച്ചക്ക്​ ചീപ്പുങ്കല്‍ കായല്‍തീരത്തിനടുത്തുള്ള ട്രാന്‍സ്​​​ഫോര്‍ര്‍മറില്‍ കയറി സെല്‍ഫി എടുക്കവേ ആയിരുന്നു ഷോക്കേറ്റത്. കഴുത്തിനും നെഞ്ചിനും പൊള്ളലേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍​ പ്രവേശിപ്പിച്ചു. ചേര്‍ത്തലയില്‍നിന്ന്​ സുഹൃത്തിനൊപ്പം കുമരകം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ്​ യുവാവിന് അപകടം സംഭവിച്ചത്.