ആദ്യ രാത്രിയില്‍ സംസാരിച്ചു കൊണ്ടിരിക്കെ മുന്‍കാല പ്രണയത്തെ കുറിച്ച്‌ പറയാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. പ്രേമമൊന്നുമില്ലായിരുന്നുവെന്ന് വ്യക്തമാക്കിയ യുവതിയോട് ധൈര്യമായിട്ട് പറയാന്‍ യുവാവ് പ്രോത്സാഹനം നല്‍കി. ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ കള്ള പ്രണയകഥ പറഞ്ഞ യുവതിയെ ഭര്‍ത്താവ് സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കി വിവാഹം ബന്ധം അവസാനിപ്പിച്ചു. പൂര്‍ണിയ ജില്ലയില്‍ സാര്‍സി ഗ്രാമത്തിലാണ് സംഭവം.

സുജീത് കുമാറാണ് ഭാര്യയെ വീട്ടില്‍ കൊണ്ട് പോയി വിട്ടത്. ആദ്യ രാത്രി പഴയ പ്രണയം വല്ലതും ഉണ്ടെങ്കില്‍ പറയാനായിരുന്നു യുവാവിന്റെ നിര്‍ദേശം. എന്നാല്‍ അത്തരത്തില്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കിയ യുവതിയെ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ കള്ള കഥ മെനഞ്ഞുണ്ടാക്കുകയായിരുന്നു. എന്നാല്‍ കഥ കേട്ട ഭര്‍ത്താവ് ഉടനെ തന്നെ യുവതിയെ വീട്ടില്‍ നിന്നും പുറത്താക്കി.

ജൂന്റ ദര്‍ബാറിലെത്തിയ യുവതി എസ് പി നിഷാന്ത് തിവാരിയെ കാണുകയും പരാതി നല്‍കുകയുമായിരുന്നു. പോലീസ് ഇടപെട്ട് ഇരുവര്‍ക്കും കൗണ്‍സിലിംഗിന് വിധേയമാക്കിയതായി
ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.