ബോളിവുഡിലെ പ്രശസ്ത നടനും സംവിധായകനുമായ നീരജ് വോറ (54) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന ഇദ്ദേഹം നീര്‍ഘനാളായി കോമായില്‍ ആയിരുന്നു.

വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നിന് മൂംബൈയിലെ സാന്തക്രൂസിലാണ് ശവസംസ്കാരം. കമ്ബനി, പുക്കര്‍, രങ്കില, സത്യ, മന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നീരജ് അഭിനയിച്ചു. ഫിര്‍ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകന്‍ ആയിരുന്നു നീരജ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരങ്ങളും നീരജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.