Author: Max News

ടേക്ക് ഓഫിനെ പ്രശംസിച്ച്‌ മഞ്ജു വാരിയര്‍

പാര്‍വതി, ഫഹദ്, ചാക്കോച്ചന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ടേക്ക് ഓഫ് സിനിമയെ പ്രശംസിച്ച്‌ മഞ്ജു വാരിയര്‍. ഉജ്ജ്വലം എന്നാണ് ചിത്രത്തെ മഞ്ജു വിശേഷിപ്പിച്ചത്. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചെന്നും പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ലെന്നും മഞ്ജു പറഞ്ഞു. ടേക്ക് ഓഫിനെ ഒറ്റവാക്കില്‍ ഉജ്ജ്വലം എന്നുവിശേഷിപ്പിക്കാം. ഈ സിനിമ മലയാളത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നു. ഈ വിജയം ആകാശത്തേക്ക് ടേക്ക് ഓഫ് ചെയ്യപ്പെടുമ്ബോള്‍ അതിന്റെ ചരിവിലെവിടെയോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്ന രാജേഷ് പിള്ളയെ തന്നെയാകും അത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുക. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചു. പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല. അത്രയും അവിസ്മരണീയമാണത്. ആസിഫും വളരെനന്നായി. മഹേഷ് നാരായണന്‍ എന്ന ഫിലിംമേക്കര്‍ എല്ലാം അംശങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. ഈ ചിത്രമൊരുക്കാന്‍ മുന്നില്‍ നിന്ന നിര്‍മാതാവ് ആന്റോ ജോസഫും അഭിനന്ദനം...

Read More

വൃത്തിഹീനമായ ദുബായിയിലെ 141 ഷവര്‍മ ഔട്ട്ലറ്റുകള്‍ നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടി

ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ദുബായിലെ 141 ഷവര്‍മ ഔട്ട്ലറ്റുകള്‍ നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടി. ആകെ 573 ഷവര്‍മ സ്റ്റാളുകളാണ് ദുബൈയില്‍ ഉള്ളത്. ഇതില്‍ 425 എണ്ണം നഗരസഭയുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച അവശേഷിക്കുന്ന സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതെന്ന് ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍താഹിര്‍ അറിയിച്ചു. യുഎഇയിലെ കഫ്റ്റീരിയകളില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. ഷവര്‍മ പാകം ചെയ്യാനും വില്‍ക്കാനും ചെറുകടകള്‍ക്കും ചായക്കടകള്‍ക്കുമായി പുതിയ 29 നിബന്ധനകള്‍ നഗരസഭ മുന്നോട്ടുവച്ചിരുന്നു. സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ആറ് മാസത്തെ സമയവും നല്‍കി.എങ്കിലും അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നഗരസഭാ ആരോഗ്യവിഭാഗത്തിന് വിവരം...

Read More

കിഷോര്‍ കുഞ്ഞിനെ ചവിട്ടി കൊല്ലാന്‍ നോക്കി: ചാര്‍മിള

തകര്‍ന്ന ദാമ്പത്യം തുറന്നു പറഞ്ഞ് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് നടി ചാര്‍മിള. ചാര്‍മിളയ്ക്ക് മറുപടിയുമായി മുന്‍ഭര്‍ത്താവ് കിഷോര്‍ സത്യ കൂടി എത്തിയതോടെ രംഗം കൊഴുത്തു. കിഷോര്‍ സത്യയ്‌ക്കെതിരെ വലിയ ആരോപണങ്ങള്‍ തന്നെയാണ് ചാര്‍മിള ഉന്നയിക്കുന്നത്. കടുത്ത പീഡനങ്ങള്‍ തന്നെയാണ് തനിക്ക് മുന്‍ ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നതെന്നും അവര്‍ തുറന്നു പറയുന്നു. കിഷോര്‍ സത്യ തന്നെ പ്രണയിച്ചു വിവാഹ കഴിച്ച ശേഷം വഞ്ചിച്ചു എന്നും, തന്റെ കരിയര്‍ നശിപ്പിച്ചു എന്നുമാണ് ചാര്‍മിളയുടെ മുഖ്യ ആരോപണം. എന്നാല്‍, ബ്ലേഡ് കാണിച്ചു ഭീഷണിപ്പെടുത്തിയാണു ചാര്‍മിള തന്നെ വിവാഹത്തിനു നിര്‍ബന്ധിച്ചതെന്നായിരുന്നു കിഷോറിന്റെ മറുപടി.  ഇതിനും ചാര്‍മി മറുപടി നല്‍കിയിരിക്കുന്നു. മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി, ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത്. 1995ലാണ് ഞാനും കിഷോര്‍ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നിന്ന താരമാണു താന്‍. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ സിനിമയില്‍ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്ന കിഷോര്‍ സത്യയെ...

Read More

നിവിന്‍ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ മെയ് 12ന് തീയറ്ററുകളില്‍ എത്തും

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ മെയ് 12ന് തീയറ്ററുകളില്‍ എത്തും. മലയാളത്തിലുള്ളതുപോലെ തന്നെ തമിഴിലും നിരവധി ആരാധകരുള്ള യുവതാരമാണ് നിവിന്‍ പോളി. നേരത്തിന്റെ തമിഴ് പതിപ്പിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നിവിനെ നിരവധി തമിഴ് പ്രോജക്ടുകളാണ് തേടിയെത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് ‘റിച്ചി’യിലെ നായിക. അശ്വിന്‍ കുമാര്‍, പ്രകാശ് രാജ്, ലക്ഷ്മി ചന്ദ്രമൗലി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന...

Read More

മിഷേലിന്റെ മരണം: അറസ്റ്റിലായ ക്രോണിന് ജാമ്യം

സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍ എന്ന യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് ജാമ്യം. മാര്‍ച്ച്‌ ആറിന് വൈകീട്ട് കൊച്ചി വാര്‍ഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നുഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേല്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സി.എയ്ക്ക് പഠിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഛത്തീസ്ഗഡ്ഡില്‍ ജോലിചെയ്തിരുന്ന പിറവം സ്വദേശി ക്രോണിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. മിഷേലിനെ കാണാതായതിന് തലേന്ന് ക്രോണിന്റെ ഫോണില്‍നിന്ന് മിഷേലിന് 57 സന്ദേശങ്ങള്‍ അയച്ചതായും നാല് തവണ വിളിച്ചതായും കണ്ടെത്തിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തോടൊപ്പം പോക്സോയും മിഷേലിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് മറ്റൊരു കേസും ഇയാളുടെ മേല്‍...

Read More