Author: Marian George

ഹിന്ദു ആരാണ്, ഹിന്ദുത്വ എന്താണ്?

ന്യായാധിപനെ ശുംഭന്‍ എന്നു വിശേഷിപ്പിച്ചയാള്‍ ശുംഭന്‍ എന്ന വാക്കിന്റെ അര്‍ഥം പ്രകാശം പരത്തുന്നവന്‍ എന്നാണെന്നു പിന്നീടു ന്യായീകരിച്ചത് നമുക്കോര്‍മയുണ്ട്. ആ ന്യായീകരണവും ജനങ്ങള്‍ മനസിലാക്കുന്ന അര്‍ഥവും തമ്മിലുള്ള അകലം സ്വയംവ്യക്തം ആണെന്നതുകൊണ്ടു തന്നെയാണല്ലോ ന്യായീകരണം അംഗീകരിക്കപ്പെടാതെ പോയതും. ഹിന്ദുത്വം എന്നതു ജീവിതരീതി മാത്രമാണെന്നു തീര്‍ത്തും സാധാരണക്കാരോടു പറയുമ്പോഴും സമാനമായൊരു സ്ഥിതി നിലനില്‍ക്കുന്നില്ലേ. പരമോന്നത കോടതിയുടെ വിധിതീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സ്വാഭാവികമായി ഉയരുന്ന സംശയമാണിത്. തെരഞ്ഞെടുപ്പില്‍ മതം, ജാതി, ഭാഷ, വംശം എന്നിവ പറഞ്ഞുള്ള വോട്ടുചോദ്യം ക്രിമിനല്‍കുറ്റമാണെന്നു ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി ഹിന്ദുത്വ എന്നതു ജീവിതരീതി മാത്രമാണെന്നും അതിനെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കൂടി പറഞ്ഞതിനെ തത്ത്വത്തിലോ ഉദ്ദേശ്യശുദ്ധിയിലോ ആരും എതിര്‍ക്കില്ല. പക്ഷേ, പ്രായോഗിക യാഥാര്‍ഥ്യമോ? അതിലേക്ക്ു കടക്കുംമുമ്പ് മറ്റൊന്നു പറയട്ടെ. ഞാന്‍ സംസ്‌കാരത്തില്‍ ഹിന്ദുവും മതവിശ്വാസത്തില്‍ ക്രൈസ്തവനും സഭാപരമായി റോമന്‍(സുറിയാനി) കത്തോലിക്കനും ആണ് എന്ന് എഴുതുകയും പറയുകയും ചെയ്തിരുന്ന ഒരു വൈദികശ്രേഷ്ഠനെ ഓര്‍മിക്കുന്നു. അദ്ദേഹം മാത്രമല്ല, ശരിയായ ധാരണയുള്ള ഭാരതീയരായ എല്ലാ ക്രൈസ്തവ വിശ്വാസികളും തങ്ങളെ ഹിന്ദുക്രൈസ്തവര്‍ എന്നു സ്വയം വിശേഷിപ്പിക്കാന്‍ മടിച്ചേക്കില്ല. കാരണം, സുപ്രീംകോടതി പറഞ്ഞതുപോലെ ഹിന്ദു എന്നതുകൊണ്ട് അവരെല്ലാം മനസിലാക്കുന്നതും ഉദ്ദേശിക്കുന്നതും ഭാരതീയ നാനാത്വത്തിന്റെ ആത്മാവുപോലെ ദൃശ്യവും അദൃശ്യവുമായി നിലനില്‍ക്കുന്ന, ഹിന്ദുത്വ എന്നു വിളിക്കുന്ന പൊതു ജീവിതരീതി അവലംബിക്കുന്ന വ്യക്തി എന്നാണ്. ക്രൈസ്തവവിശ്വാസം സ്വീകരിച്ച പൂര്‍വമാതാപിതാക്കളുടെ കാലത്തുതന്നെ ആചരിച്ചുപോരുന്നതും തങ്ങളുടെ ഇപ്പോഴത്തെ വിശ്വാസങ്ങള്‍ക്കു വിരുദ്ധമല്ലാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെട്ടതാണത്. വിവാഹത്തിലെ മിന്നുകെട്ട് പോലുള്ളവ അത്തരത്തിലുള്ള പ്രകടമായ അടയാളങ്ങളില്‍ പെട്ടതാണല്ലോ.(എന്നാല്‍ ഭാരതീയരീതികളെല്ലാം വിശ്വാസനിരപേക്ഷം ആണെന്നു പറയാനാവില്ല എന്നതു മറ്റൊരു കാര്യം. തുടക്കംമുതല്‍ അത്തരം രീതികള്‍ നിരാകരിച്ച പൂര്‍വികരുടെ തലമുറകളാണ് ഇന്നത്തെ ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്ന സത്യം അവഗണിക്കാവതല്ല. ) ഹിന്ദുത്വ എന്നും ഹിന്ദു എന്നും പറഞ്ഞാല്‍, ഉത്തരേന്ത്യയിലെ മതിയായ സാക്ഷരത ഇല്ലാത്ത ബഹുകോടി ഹിന്ദുമത വിശ്വാസികള്‍ മനസിലാക്കുന്നത് എന്തായിരിക്കും? ഭാരതീയ സംസ്‌കാരത്തിലെ മതനിരപേക്ഷകതയും അത് അവലംബിക്കുന്നവരും എന്നായിരിക്കുമോ അതോ, ക്ഷേത്ര-വിഗ്രഹ ആരാധനയില്‍ അധിഷ്ഠിതമായ വിശ്വാസജീവിതം എന്നും അതില്‍ വിശ്വസിക്കുന്ന മതസമൂഹത്തിലെ അംഗം എന്നും ആയിരിക്കുമോ? ഹിന്ദുത്വയെ മാനിക്കുന്നവര്‍ക്കു വോട്ടുചെയ്യൂ എന്നു പറഞ്ഞാല്‍ ഭാരതീയ സംസ്‌കാരത്തെ മാനിക്കുന്നവര്‍ക്ക്, അതു മുസ്‌ലിമായാലും പാഴ്‌സിയായാലും സിക്കുകാരനായാലും ക്രൈസ്തവനായാലും വോട്ടുചെയ്യാം എന്ന് അവര്‍ ധരിക്കുമോ അതോ ഹിന്ദുമതവിശ്വാസിക്കു വോട്ടു ചെയ്യൂ എന്നായിരിക്കുമോ മനസിലാക്കുക?. ഒരു ഹൈന്ദവസ്ഥാനാര്‍ഥിയും ഹൈന്ദവേതര സ്ഥാനാര്‍ഥിയും മത്സരിക്കുമ്പോള്‍ ഹിന്ദുത്വയോടുള്ള ഏത് തത്പരപരാമര്‍ശവും...

Read More

നമ്മുടെ വേദനയല്ലേ ഫാ. ടോം ഉഴുന്നാലില്‍?

ആരെയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും യമനിലെ ഏഡനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ അവസ്ഥ കടുത്ത വേദനയുളവാക്കുന്നു. അദ്ദേഹത്തിന്റേതായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അഭ്യര്‍ഥനയും ചിത്രവും യഥാര്‍ഥമോ എന്നറിയില്ല. കഴിഞ്ഞ മാര്‍ച്ചില്‍ തട്ടിയെടുക്കപ്പെട്ട വൈദികന്‍ ഇന്നു സ്വാഭാവികമായും ആയിരിക്കാവുന്ന അവസ്ഥതന്നെയാണു വീഡിയോ വെളിപ്പെടുത്തുന്നത്. പത്തുമാസം നിഷ്ഠുരരായ ഭീകരരുടെ പിടിയില്‍ കഴിയേണ്ടിവന്ന ഫാ. ടോമിന്റെ പുതിയ ചിത്രം ഹൃദയത്തെ സ്പര്‍ശിക്കുന്ന നിസഹായതയുടേതാണ്. താന്‍ ദുഃഖിതനും മനസിടിഞ്ഞവനും ആയിരിക്കുന്നു എന്ന വാക്കുകള്‍ മുന്‍വിധികളില്ലാത്ത ഏതു മനസിനെയും നൊമ്പരപ്പെടുത്താതിരിക്കില്ല. രോഗത്താല്‍ അവശനായ തന്റെ ജീവന്‍ രക്ഷിക്കാന്‍ മാര്‍പാപ്പയും ഇന്ത്യയുടെ രാഷ്ട്രത്തലവനും ഭരണത്തലവനും ഇന്ത്യയിലെ ബിഷപ്പുമാരും അടക്കം സര്‍വരും കഴിയുന്നതെല്ലാം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ജീവയാചന പുറത്തുവരാന്‍ അവസരം ലഭിച്ചു എന്നതുതന്നെ അദ്ദേഹത്തെ രക്ഷിക്കാന്‍ വഴിയടഞ്ഞിട്ടില്ല എന്നതിന്റെ സൂചനയല്ലേ. ഫാ. ടോമോ അദ്ദേഹത്തിന്റെ സേവനശുശ്രൂഷകളോ ഭീകരരുടെ ഹിംസാത്മക വിദ്വേഷത്തിനു നേരിട്ടു വിഷയമല്ലെന്നും തങ്ങള്‍ക്കുമോചനദ്രവ്യമായി പണമോ മറ്റെന്തോ നേടാനുള്ള ജാമ്യവസ്തു മാത്രമാണു ഫാ.ടോം എന്നുമല്ലേ മനസിലാക്കേണ്ടത്. അഥവാ ഉചിതമായ ശ്രമങ്ങള്‍ നടത്തിയാല്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയും എന്നുകൂടിയല്ലേ ഇതിന്റെ പരോക്ഷസൂചന? കൊലക്കേസില്‍പ്പെട്ട തങ്ങളുടെ രണ്ടു നാവികരെ മോചിതരാക്കാനും സഹായിക്കാനും ഇറ്റലി കാട്ടിയ താത്പര്യവും ശുഷ്‌കാന്തിയും നമുക്കറിയാം. ഗള്‍ഫ് രാജ്യങ്ങളിലെ കര്‍ശന നിയമം വധശിക്ഷയ്ക്ക്, ശിരച്ഛേദത്തിന്, വിധിച്ച കേരളീയരടക്കം പല ഇന്ത്യക്കാരെയും രക്ഷിച്ചെടുക്കാന്‍ നമ്മുടെ അധികൃതരും സമൂഹവും നടത്തിയിട്ടുള്ള ശ്രമങ്ങളും നമുക്കറിയാം. ഇതു കണക്കിലെടുക്കുമ്പോഴാണ് ഫാ.ടോമിന്റെ മോചനത്തിനുവേണ്ടി, നമ്മുടെ സമൂഹമോ അധികൃതരോ കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്‌തോ എന്ന സംശയിക്കേണ്ടിവരുന്നത്. മുന്‍പറഞ്ഞ കേസുകളില്‍ ഭരണഘടനയോ നിയമവ്യവസ്ഥയോ ബാധകമായ അധികാരകേന്ദ്രങ്ങളോടാണ് നമ്മുടെ അധികൃതര്‍ ഇടപെട്ടിരുന്നത് എന്ന വ്യത്യാസം മറന്നിട്ടല്ല ഇതു പറയുന്നത്. എങ്കിലും ശ്രമിച്ചാല്‍ ഫാ.ടോമിന്റെ മോചനത്തിനു സാധ്യതകളുണ്ടെന്ന സൂചനകള്‍ വീണ്ടും തെളിയുമ്പോള്‍, രാഷ്ട്രീയനേതൃത്വങ്ങളും ഭരണകേന്ദ്രങ്ങളും ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാട്ടുന്നില്ല എന്ന് ആകുലതയോടെ, ആശങ്കയോടെ ഒരുപക്ഷേ, പ്രതിഷേധത്തോടെ കരുതേണ്ടിവരുന്നു. ഇവരെയെല്ലാം ഉത്‌സുകരാക്കുന്ന കാര്യത്തില്‍ സഭാനേതൃത്വവും ജാഗരൂകമാകണമെന്ന ഫാ. ടോമിന്റെ യാചനയ്‌ക്കൊപ്പമേ ഏതു സാധാരണക്കാരനും നില്‍ക്കാനാവൂ. ഫാ. ടോം കുടുംബജീവിതക്കാരനല്ലാത്ത, എല്ലാവര്‍ക്കുംവേണ്ടി ജോലിചെയ്യുന്ന ദൈവശുശ്രൂഷകനാണെന്നതാണ് ശുഷ്‌കാന്തിക്കുറവിന്റെ കാരണമെങ്കില്‍ അതു വലിയ അബദ്ധംതന്നെയാണ്. അദ്ദേഹത്തിന്റെ ദുഃഖം സമൂഹത്തിന്റെ നഷ്ടമാണ്. ഏതു വിശ്വാസത്തില്‍ നിന്നുകൊണ്ടായാലും ദൈവികനന്മ സമൂഹത്തിനു ലഭ്യമാക്കാന്‍ നീട്ടുന്ന കരങ്ങളുടെ ബന്ധനം സമൂഹത്തിനു മുഴുവനുമുള്ള നന്മകളുടെ ബന്ധനമാണ്. മനുഷ്യഗണത്തിനുവേണ്ടി ദൈവസന്നിധിയിലേക്കുയരുന്ന ഹൃദയത്തിന്റെ ഇടിച്ചിലും തകര്‍ച്ചയും സമൂഹത്തിന്റെതന്നെ പ്രത്യാശാനഷ്ടമാണ്. മുന്‍വിധികളില്ലാതെ, ദൈവികനന്മകളും അവയുടെ ശുശ്രൂഷയും...

Read More

ദൃശ്യ മിഥ്യകള്‍ പൊളിയുന്ന കാലം

സൂപ്പര്‍ സ്റ്റാര്‍ കഥാപാത്രങ്ങളെ പുച്ഛിക്കുന്ന നവകാല പ്രേക്ഷകര്‍ വാനോളം ഉയര്‍ത്തിക്കാട്ടിയ ദൃശ്യം എന്ന സിനിമയുടെ ഒരു മിഥ്യ ഇതാ നാലുനിലയില്‍ പൊളിഞ്ഞിരിക്കുന്നു. കൊലപാതകത്തിന്റെ തെളിവുകള്‍ നിയമത്തിന്റെ കണ്ണില്‍നിന്നു സമര്‍ഥമായി മറച്ചുവയ്ക്കുന്നതായ സിനിമാക്കഥ പ്രേക്ഷകര്‍ക്കു നല്‍കിയ ആശ്വാസം എത്ര കപടമായിരുന്നു എന്നത് ഇപ്പോഴെങ്കിലും തിരിച്ചറിയപ്പെടേണ്ടതുതന്നെ. കൊല ചെയ്യപ്പെട്ടയാളുടെ മൃതദേഹം പുതുതായി പണിയുന്ന കെട്ടിടത്തിന്റെ അടിത്തറയ്ക്കു കീഴില്‍തള്ളുന്ന അതിബുദ്ധി സിനിമയ്ക്കും മുമ്പേ ഒരു ക്രിമിനില്‍ പരീക്ഷിച്ചു എന്ന ഞെട്ടിക്കുന്ന പത്രവാര്‍ത്തയിലല്ല, ആ സിനിമാമിഥ്യയുടെ പൊളിവ്. അങ്ങനെയൊരു അതിബുദ്ധിവഴി കൊലപാതകം എന്നേക്കുമായി മറച്ചുപിടിക്കാന്‍ കഴിയുമെന്ന വ്യാജ ആശ്വാസമോ വിശ്വാസമോ പ്രേക്ഷകര്‍ക്കു നല്‍കി അവരെ അവരറിയാതെ കബളിപ്പിച്ചു എന്നതിലാണ്. ഇപ്പോഴിതൊക്കെ പറയുന്നത് അകാല വിമര്‍ശനം ആയേക്കാം. മൂന്നുവര്‍ഷം പിന്നിലായിപ്പോയ, പശു ചത്തു മോരിലെ പുളിയും പോയി എന്ന പറഞ്ഞ മട്ടിലുള്ള നിരൂപണം. പക്ഷേ, എത്ര വൈകിയായാലും ദൃശ്യം സിനിമ മലയാളികളുടെ മനസില്‍ അടിച്ചേല്‍പ്പിച്ച കൊടുംമിഥ്യകളുടെ തുറന്നുകാട്ടല്‍ ആവശ്യംതന്നെയാണ്. സൂ്പ്പര്‍സ്റ്റാര്‍ കഥാപാത്രങ്ങള്‍ അതിമാനുഷിക പരിവേഷത്തോടെ അവതരിക്കുന്ന സിനിമകളെ പരിഹസിക്കുന്നവര്‍ ദൃശ്യം മറ്റൊരു അതിമാനുഷിക കഥാപാത്രത്തിന്റെ കഥയാണെന്നതു തിരിച്ചറിയാതെ പോയി. ജോര്‍ജ്കുട്ടി എന്ന ആ കഥാപാത്രം ഒരേസമയം പത്തുപേരെ ഇടിച്ചിടുന്നവനും ഭൂഗുരുത്വം ബാധകമാകാതെ അന്തരീക്ഷത്തില്‍ ചാടിപ്പറക്കുന്നവനുമല്ല. പക്ഷേ, തനിക്കാവശ്യമായ വിധം ചുറ്റുപാടുകളെയും ചുറ്റുപാടുമുള്ള മനുഷ്യരുടെ ഓര്‍മയെയും സ്വാധീനിച്ചുകളയുന്നവനാണ്. സാഹചര്യങ്ങളുടെ മേല്‍ അതിമാനുഷിക സ്വാധീനം പ്രയോഗിക്കുന്നവന്‍. സാധാരണ സൂപ്പര്‍ കഥാപാത്രങ്ങളെപ്പോലെ പ്രകടമായ അതിമാനുഷികനല്ല, പ്രേക്ഷകരെ അവരറിയാതെ വിഡ്ഢികളാക്കുന്ന അതിമാനുഷികന്‍. ദൈവത്തിനു മാത്രം കഴിയുന്നതു ചെയ്യുന്നവന്‍. ഇതല്ലേ യഥാര്‍ഥത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഭോഷത്തം. മിഥ്യകളില്‍ മിഥ്യയും ഭോഷത്തങ്ങളില്‍ ഭോഷത്തവും എന്നു പറയേണ്ടതു മറ്റൊന്നാണ്. പോലീസില്‍നിന്നും നിയമത്തില്‍നിന്നും കൊലപാതകം മറച്ചുപിടിക്കാന്‍ കഴിഞ്ഞെന്നുകരുതി, ഒരു വന്‍ ദുരന്തത്തിന്റെ ചിന്താഭാരം മനസിലുള്ള പതിനഞ്ചുകാരിയും അവളുടെ കുഞ്ഞനിയത്തിയും അമ്മയും പിന്നീടുള്ള കാലംമുഴുവന്‍ സന്തോഷത്തോടും ആശ്വാസത്തോടും കൂടി കഴിഞ്ഞുകൂടുമെന്ന വ്യാഖ്യാനം. കുറ്റബോധത്തിന്റെ പിടിയിലും പേടിയിലും പെട്ട ആ മനസുകള്‍ക്ക് അവര്‍ സാധാരണ വ്യക്തികളാണെങ്കില്‍, ഒരു രാത്രിയെങ്കിലും പേക്കിനാവു കാണാതെ ഉറങ്ങാന്‍ പറ്റുമോ. ഉവ്വെന്നു വരുത്തി തങ്ങളെ മയക്കിയ ചലച്ചിത്രകാരന്റെ കൗശലത്താല്‍ ആശ്വാസത്തോടെ തിയേറ്റര്‍ വിട്ട പ്രേക്ഷകരെക്കുറിച്ച് എന്തു പറയാന്‍. ഭാവാത്കമായ ഒരു കൗശലം ദൃശ്യം തീര്‍ച്ചയായും കാട്ടിത്തരുന്നുണ്ട്. മകന്റെ അന്ത്യത്തെക്കുറിച്ച് അവന്റെ മാതാപിതാക്കള്‍ക്കു ഗ്രഹിക്കാന്‍മാത്രം പാകത്തില്‍ കാര്യങ്ങള്‍ പരോക്ഷമായി വെളിപ്പെടുത്തി എന്നതാണത്. അതു യഥാര്‍ഥത്തില്‍ പ്രേക്ഷകന്റെ ഹൃദയഭാരം ചോര്‍ത്തിവിട്ടു എന്നു തീര്‍ച്ചയായും പറയാം. അല്ലായിരുന്നെങ്കില്‍ രസതന്ത്രം...

Read More

ഇവ മൂന്നും മോദിയെ പഴിക്കുന്നു…

മൂന്നു കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിക്കുന്നു.  ഒന്ന് നോട്ട് റദ്ദാക്കലിന്റെ പേരിലുള്ള ജനദുരിതം. രണ്ട്, നോട്ട് റദ്ദാക്കലിന്റെ സാധുത ഉറപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം. മൂന്ന്, വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവരാണു പാര്‍ലമെന്റിലെ പ്രതിപക്ഷ വിമര്‍ശകരെന്ന് ആക്ഷേപിച്ചത്. കള്ളപ്പണവും കള്ളനോട്ടും സാമ്പത്തികതിന്മകളാണെന്ന് അംഗീകരിക്കുന്നവര്‍, അവ ഇല്ലാതാക്കുകയെന്ന മോദിയുടെ ലക്ഷ്യത്തിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യുന്നില്ല. എന്നാല്‍, അവര്‍ക്കും മോദിയുടെ ഏകപക്ഷീയവും സ്വയംകേന്ദ്രീകൃതവുമായ അധികാരപ്രയോഗം അകല്‍ച്ചയുളവാക്കുന്നു. അഞ്ചാഴ്ചയായി രാജ്യമെമ്പാടും ജനങ്ങള്‍ അനുഭവിക്കുന്നതും എന്നു തീരുമെന്നു തീര്‍ച്ചയില്ലാത്തതുമായ ദുരിതം യഥാര്‍ഥമാണെന്ന് അറ്റസ്റ്റ് ചെയ്യാന്‍ മോദിയോ കൂടെയുള്ളവരോ തയാറല്ലെങ്കിലും വസ്തുത ഇല്ലാതാകുന്നില്ല. മതിയായ മുന്‍കരുതല്‍ എടുത്തില്ല എന്ന വീഴ്ചയെ നീതീകരിക്കാന്‍ രഹസ്യപാലന ന്യായം മാത്രം മതിയാകുമോ. നോട്ടു റദ്ദാക്കല്‍ സംബന്ധിച്ച കണക്കുകളിലെ പൊരുത്തക്കേടുകളും അവ തെളിയിക്കുന്ന പാളിച്ചകളും ദൂരൂഹതകളായി അവശേഷിക്കുകയാണ് ഇപ്പോഴും. താന്‍ ചെയ്യുന്നതിന്റെ നിയമസാധുത പോലും ഉത്തരവാദിത്വപൂര്‍വം ഉറപ്പുവരുത്തിയിട്ടല്ല, മോദി നോട്ടു റദ്ദാക്കല്‍ പ്രഖ്യാപിച്ചത് എന്നതിന്റെ തെളിവല്ലേ നിയമഭേദഗതിക്കുള്ള നീക്കം. അതു മോദി സ്വയം പഴി ചുമത്തുന്നതിനു തുല്യമല്ലേ. നോട്ട് റദ്ദാക്കല്‍ പ്രശ്‌നത്തില്‍ പാര്‍ലമെന്റിലെത്തി വിശദീകരണം നല്‍കാന്‍ തയാറാകാതിരുന്ന മോദിക്കു നഷ്ടപ്പെട്ടതു ജനാധിപത്യമുഖച്ഛായയാണ്. ആ സമീപനത്തിന്റെ കൂടുതല്‍ മോശപ്പെട്ട തുടര്‍ച്ചയാണു പാര്‍ലമെന്റില്‍ പ്രതിഷേധിച്ചവരെ, ജനങ്ങള്‍ തള്ളിയവരെന്നാക്ഷേപിച്ചത്. അവരോടുള്ള പുച്ഛമാണോ പാര്‍ലമെന്റിനോടു മോദി കാട്ടുന്ന വിരാഗത്തിന്റെ അടിസ്ഥാനം? ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിസ്ഥാനം മാത്രം വഹിച്ചിട്ടുള്ള താന്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ എല്ലാ സ്ങ്കീര്‍ണപ്രശ്‌നങ്ങളും ഒറ്റയടിക്കു മനസിലാക്കാനും പരിഹരിക്കാനും പോന്നവനെന്ന അബദ്ധധാരണ മോദിക്കില്ലെന്നു വിശ്വസിക്കട്ടെ. എങ്കിലും, ലോക്‌സഭയില്‍ തനിക്കും തന്റെ പാര്‍ട്ടിക്കും ലഭിച്ച വന്‍ഭൂരിപക്ഷം അദ്ദേഹത്തെ എളിമയില്‍നിന്ന് അകറ്റിക്കളഞ്ഞോ എന്നു സംശയിക്കണം. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടശേഷം 1984ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 404 ലോക്‌സഭാസീറ്റുകളോടെയാണു രാജീവ് ഗാന്ധി അധികാരത്തിലെത്തിയത്. അന്നു 30 സീറ്റ് നേടിയ തെലുങ്കുദേശം പാര്‍ട്ടിക്കു(4.3) ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ജനകീയവോട്ട് (7.4%) രണ്ടു സീറ്റ് മാത്രം ലഭിച്ച ബിജെപിക്കായിരുന്നു എന്നത് സീറ്റെണ്ണം മാത്രമല്ല ദേശീയ ജനകീയതയുടെ മാനദണ്ഡമെന്നു പറഞ്ഞുതരുന്നുണ്ട്. ഭൂരിപക്ഷമില്ലെങ്കിലും നിരവധി എംപിമാരുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്നില്‍ ജനങ്ങളില്‍ വലിയൊരു ഭാഗം ഉണ്ടെന്ന ജനാധിപത്യവസ്തുത മോദി മറക്കരുതായിരുന്നു. സ്വന്തം മണ്ഡലത്തില്‍ മോദിയെ ജയിപ്പിച്ച ജനങ്ങള്‍ക്കുള്ളത്ര അവകാശങ്ങളും അന്തസും അധികാരവുമുള്ളവര്‍ തന്നെയാണ് പ്രതിപക്ഷത്തെ ഓരോ എംപിയെയും ജയിപ്പിച്ചത്. ജനങ്ങള്‍ക്കു വേണ്ടി സ്വന്തം ബോധ്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനും പ്രതിഷേധിക്കാനും അവര്‍ക്ക് അവകാശമുണ്ടെന്നു മോദി ഹൃദയകുലീനതയോടെ മനസില്‍ വയ്‌ക്കേണ്ടതാണ്. നിങ്ങളുടെ കുറ്റംകൊണ്ടല്ലേ,...

Read More

കണ്ടുപഠിക്കട്ടെ അവരുടെ പോലീസിനെ

നമ്മുടെ പോലീസും അധികൃതര്‍ സര്‍വരും കണ്ടുപഠിക്കട്ടെ, അബുദാബി പോലീസിന്റെ ഈ മാതൃക. വേണമെങ്കില്‍ അല്‍പ്പമൊന്നു ലജ്ജിക്കുകയും ചെയ്യട്ടെ. ഗതാഗതനിയമ ലംഘനം കണ്ടെത്താന്‍ മൊബൈല്‍ ക്യാമറകള്‍ വച്ചിട്ടുള്ള സ്ഥലങ്ങളും ക്യാമറകളുടെ പ്രവര്‍ത്തനസമയവും അടക്കം കൃത്യവിവരങ്ങള്‍ വെബ്‌സൈറ്റ് വഴി ജനങ്ങളെ അറിയിക്കുകയാണ് അബുദാബി പോലീസ്. ഇവിടത്തെ പോലീസിന്റെ കാര്യമോര്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്ത. നിയമങ്ങള്‍ പാലിച്ചു വാഹനമോടിക്കാന്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കുകയാണ് ഇതിലൂടെ അവിടത്തെ പോലീസ് ലക്ഷ്യമിടുന്നത്. അതു നിയമത്തിന്റെ സത്യസന്ധത. നിയമപാലകരുടെയും. കാരണം, നിയമം എന്നതു ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഉപാധിയാണെന്നാണു ജനാധിപത്യം സമാഗതമായിട്ടില്ലാത്ത നാട്ടിലെ പോലും പോലീസ് കരുതുന്നത്. എന്നാല്‍, ഇവിടെയോ? നിയമം എന്നത് ആരെയൊക്കെയോ കെണിവച്ചു പിടിക്കാനുള്ള ഏര്‍പ്പാടാണെന്ന ധാരണ തലയില്‍ അടിച്ചുകയറ്റിയവരാണു നമ്മുടെ അധികാരികളെന്നു തോന്നും. അങ്ങനെ പറയാന്‍ രണ്ടോ മൂന്നോ ഉദാഹരണങ്ങള്‍ മതി. ആദ്യം മൊബൈല്‍ ക്യാമറകളുടെ കാര്യമെടുക്കാം. നിവൃത്തിയുണ്ടെങ്കില്‍ ക്യാമറ വച്ചിട്ടുണ്ടെന്ന കാര്യം ഒരു ഡ്രൈവറും അറിയരുതെന്നും കഴിയുന്നത്ര പേര്‍ പിഴയൊടുക്കത്തക്ക വിധത്തില്‍ കുടുങ്ങണമെന്നുമാണു നമ്മുടെ പോലീസിന്റെ മനോഭാവം. മറിച്ചു സ്പീഡ് നിയന്ത്രണം നടപ്പാകണം എന്ന ലക്ഷ്യമാണുള്ളതെങ്കില്‍, മൊബൈല്‍ ക്യാമറ എന്ന സൂചന പാതയില്‍ പലേടത്തായി തുടരെ നല്‍കുകയല്ലേ വേണ്ടത്. ഓരോ സൂചനയും ഡ്രൈവര്‍മാരെ ജാഗരൂകരാക്കി അപകടസാധ്യത കുറയ്ക്കുമെന്നു പ്രതീക്ഷിക്കേണ്ടതല്ലേ. ജര്‍മനിയിലാണെന്നു തോന്നുന്നു, വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കാനായി പാതയോരത്തു പോലീസിന്റെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. അവിടെയും അധികതരുടെ അന്തിമലക്ഷ്യം യാത്രക്കാരുടെ സുരക്ഷിതത്വമാണ്. പരമാവധി ഡ്രൈവര്‍മാരെ കുടുക്കി പിഴയടപ്പിക്കുക എന്നതല്ല. പക്ഷേ, നിയമം കാപട്യമില്ലാതെ, അത്തരം കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഡ്രൈവര്‍മാരെ കുടുക്കി എന്ന സംതൃപ്തി ലഭിക്കാന്‍ വകയില്ലാതെ പോയാലോ! നിയമത്തിന്റെ കള്ളലാക്കിനു മറ്റൊരുദാഹരമാണു പോലീസ്, വളവിലും തിരിവിലും പതുങ്ങിക്കിടന്ന്, ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാത്തവരെ പിടികൂടുന്ന രീതി. യു-ട്യൂബിലെ വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നതുപോലെ, സിംഹവും കടുവയുമൊക്കെ പാത്തും പതുങ്ങിയും നിന്ന് ഇരകളെ പിടിക്കുന്ന തരത്തിലുള്ള വന്യമായ ഏര്‍പ്പാട്. ഇതു പറയാന്‍ കാരണം, നമ്മുടെയിടയില്‍ പിഴയീടാക്കപ്പെടുന്ന ഗതാഗത നിയമലംഘനങ്ങളൊന്നുംതന്നെ സാധാരണനിലയ്ക്കു ക്രിമിനല്‍ വാസനയുടെ ഫലമല്ല എന്നതാണ്. അതു സാധാരണക്കാരുടെ ജാഗ്രതക്കുറവിന്റെയും അലംഭാവത്തിന്റെയും മാത്രം ഉദാഹരണങ്ങളാണ്. അവ ഒഴിവാക്കപ്പെടണമെന്നല്ലാതെ അതിനുത്തരവാദികള്‍ സമൂഹത്തില്‍ സ്വതന്ത്രജീവിതം അര്‍ഹിക്കാത്തവരാണ് എന്നു കരുതുന്നത് ഹിംസാത്കമാണ്. പക്ഷേ, നമ്മുടെ പോലീസ് സമ്പ്രദായം അങ്ങനെയാണു കരുതുന്നതെന്നു തോന്നും. ഹെല്‍മറ്റ് ധരിക്കാത്തവരെ ക്രിമിനലുകളായി കണക്കാക്കണമെന്നു നിര്‍ദേശിച്ച ഒരുന്നത വനിതാ പോലീസ് അധികാരി ഇപ്പോഴും നമ്മുടെ...

Read More

Latest Posts