സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. പവന് 20,080 രൂപയും ഗ്രാമിന് 2,510 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ നിരക്കായിരുന്നു. ഒരു 20,520 രൂപ നിരക്കില്‍ ഈ മാസം ആരംഭിച്ച സ്വര്‍ണവില ഇടയ്ക്ക് കുറഞ്ഞ് 19,520 വരെ എത്തിയിരുന്നു. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ നവംബര്‍ 27ന് ആണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്.
രൂപയുടെ മൂല്യം 37 പൈസ ഇടിഞ്ഞു 55.83ലെത്തി. വിദേശനാണ്യ വിപണിയില്‍ ഡോളര്‍ കരുത്തുകാട്ടിയതാണ് രൂപയ്ക്ക് ഇടിവുണ്ടാകാന്‍ കാരണമായത്. യൂറോ അടക്കമുള്ള കറന്‍സികള്‍ക്കെതിരേ ഡോളര്‍ നല്ല മുന്നേറ്റം നടത്തി. ഓഹരി വിപണിയിലെ ഇടിവും ബാങ്കുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപയ്ക്കു തിരിച്ചടിയുണ്ടാക്കി. 2012 നവംബര്‍ 27നു ശേഷം രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നത് ഇതാദ്യമാണ്.
സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 20,080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,510 രൂപയിലെത്തി. 19,520 രൂപയായിരുന്ന സ്വര്‍ണവില തിങ്കളാഴ്ച 20,000 രൂപയിലേക്ക് കുതിച്ചു കയറിയിരുന്നു. ബുധനാഴ്ച വീണ്ടും 19,880 രൂപയിലേക്ക് താഴ്ന്നിരുന്നു. അന്താരാഷ്ട്രവിപണിയിലും വില ഉയര്‍ന്നിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 3.50 ഡോളര്‍ വര്‍ധിച്ച് വില 1395 ഡോളറിലെത്തി.
അമേരിക്കന്‍ പ്രവാസികള്‍ക്ക് ചാകരയൊരുക്കി ഡോളര്‍ വില ഉയര്‍ന്നു. രൂപയുമായുള്ള വിനിമയമൂല്യത്തില്‍ 55.83 രൂപയുമായാണ് ഡോളര്‍ കുതിച്ചത്. ആറു മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. ഡോളര്‍ വില ഇനിയും ഉയരുമെന്നാണ് സൂചന. സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയും യൂറോ അടക്കമുള്ള യൂറോപ്യന്‍ നാണയത്തില്‍ വിലയിടിവും സംഭവിച്ചതോടെയാണ് ഡോളര്‍ കരുത്താര്‍ജ്ജിച്ചത്.
മറയൂരില്‍ നടന്ന ചന്ദനലേലത്തില്‍ സര്‍ക്കാര്‍ 19 കോടി രൂപ നേടി. വിറ്റു പോയത് 41.5 ടണ്‍ ചന്ദനം. 2010ന് ശേഷം ഏറ്റവും കൂടുതല്‍ ചന്ദനം ലേലത്തില്‍ പോയത് ഈ വര്‍ഷമാണ്. കഴിഞ്ഞവര്‍ഷം 53 ടണ്‍ ചന്ദനം ലേലത്തില്‍ വച്ചപ്പോള്‍ 26 ടണ്‍ ചന്ദനം മാത്രമേ ലേലത്തില്‍ പോയുള്ളൂ. 19,16,11,635 രൂപയുടെ വരുമാനമാണ് ചന്ദനലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കൂടാതെ വാറ്റ് നികുതിയായി 3 കോടി രൂപയും വരുമാനികുതിയിനത്തില്‍ 50 ലക്ഷവും ഫോറസ്റ്റ് ഡവലപ്‌മെന്റ് നികുതിയില്‍ ഒരു കോടി രൂപയും
Read More →
മുംബൈ ഇന്ത്യന്‍സിനെ 48 റണ്‍സിന് തകര്‍ത്ത് മുന്‍ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറാമത് ഐ.പി.എല്‍. സീസണിന്റെ ഫൈനലില്‍ കടന്നു. ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടന്ന സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാം ക്വാളിഫയറില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.4 ഓവറില്‍ 144 റണ്‍സിന് പുറത്തായി. ഓപ്പണര്‍ മൈക്ക് ഹസ്സി(86 നോട്ടൗട്ട്)യുടെയും സുരേഷ് റെയ്‌ന(82 നോട്ടൗട്ട്)യുടെയും ബാറ്റിങ് കരുത്തിലാണ് ചെന്നൈ 192 റണ്‍സ് നേടിയത്. മൈക്കല്‍ ഹസ്സിയാണ് കളിയിലെ കേമന്‍. ചെന്നൈയോട് തോറ്റെങ്കിലും
Read More →
ഇന്നലെ കുതിച്ചു കയറിയ സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,485 രൂപയായി. ഈമാസം 16നാണ് സ്വര്‍ണവില താഴ്ന്ന് 20,000ത്തിലെത്തിയത്. തുടര്‍ന്ന് വിലയിടിഞ്ഞ് 19,520 രൂപ വരെ എത്തിയിരുന്നു. അവിടെനിന്നാണ് ഇന്നലെ 480 രൂപ വര്‍ധിച്ച് 20,000ലെത്തിയത്. ഇന്ന് വീണ്ടും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
577 കോടി രൂപ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര നികുതി വകുപ്പ് അയച്ച നോട്ടീസിനെതിരെ ഇന്‍ഫോസിസ്. വിദേശത്ത് ചെയ്ത ചില സോഫ്ട്‌വേര്‍ ഡെവലപ്മെന്റിനും ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നു ലഭിച്ച വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ആദായനികുതി അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിനു വിരുദ്ധമാണ് ഇപ്പോഴത്തെ നോട്ടീസില്‍ പറയുന്ന കാര്യങ്ങളെന്ന് ഇന്‍ഫോസിസ് പറയുന്നു.
പൈനാപ്പിള്‍ കര്‍ഷകര്‍ കണക്കെണിയില്‍ നിന്ന് രക്ഷ. പൈനാപ്പിള്‍ പച്ചയ്ക്ക് 40-42 രൂപയാണു വില. പഴത്തിനു 39-40 രൂപ വിലയുണ്ട്. ഉല്‍പാദനം കുത്തനെ കുറഞ്ഞതും ആവശ്യക്കാര്‍ വര്‍ധിച്ചതുമാണു പൈനാപ്പിള്‍ വിപണിക്കു തുണയായത്. കടുത്ത ചൂട് അനുഭവപ്പെടുന്ന മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ പ്രിയപ്പെട്ട പഴമായി പൈനാപ്പിള്‍ മാറിക്കഴിഞ്ഞു. വാഴക്കുളത്തുനിന്നു ലോഡ് കണക്കിനു പൈനാപ്പിളാണ് ഇവിടങ്ങളിലേക്കു പോകുന്നത്. മാമ്പഴ സീസണായതിനാലും, മഴ വരുമെന്നു പ്രതീക്ഷിച്ചും മേയില്‍ കര്‍ഷകര്‍ പൈനാപ്പിളിന്റെ ഉല്‍പാദനം ക്രമീകരിക്കാറുണ്ട്. അതുകൊണ്ടുതന്നെ പൈനാപ്പിളിന്റെ ഉല്‍പാദനം കുറഞ്ഞു.
Read More →
തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ ഉയര്‍ന്ന് പവന്റെ വില 20,000 രൂപയിലെത്തി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 2500 രൂപയായി.