റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന വായ്പ (റീപ്പോ)യുടെ പലിശ നിരക്കും ബാങ്കുകളില്‍ നിന്നു സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കുള്ള വായ്പയുടെ (റിവേഴ്‌സ് റീപോ) പലിശനിരക്കും കാല്‍ശതമാനം വീതം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ഏഴരയില്‍ നിന്ന് ഏഴേകാല്‍ ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ആറരയില്‍ നിന്ന് ആറേകാല്‍ ശതമാനവുമായി. അതേസമയം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാതത്തില്‍ (സിആര്‍ആര്‍)മാറ്റമില്ല. കരുതല്‍ ധനാനുപാതം നാലു ശതമാനമായി തുടരും. നാണ്യപ്പെരുപ്പം 40 മാസങ്ങള്‍ക്കിടയിലെ
Read More →
റിസര്‍വ് ബാങ്ക് മധ്യപാദ വായ്പനയം ഇന്നു പ്രഖ്യാപിക്കും. പലിശ നിരക്കുകളില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. നാണ്യപ്പെരുപ്പം 40 മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതാണ് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നത്. ആറു ശതമാനത്തിനു താഴെയാണ് മാര്‍ച്ച് മാസത്തെ നാണ്യപ്പെരുപ്പത്തോത്. ഇത് റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചതിലും വളരെത്താഴെയാണ്. ഇത് പലിശ നിരക്ക്, പ്രത്യേകിച്ചും റീപ്പോ നിരക്കില്‍ ഇളവ് വരുത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഇതുകൂടാതെ കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞതും പ്രധാന ഘടകമാണ്. സ്വര്‍ണവിലയിലും എണ്ണവിലയിലും ആഗോളതലത്തില്‍ വന്‍ കുറവു വന്നതാണ് കറന്റ്
Read More →
സാധാരണക്കാരന് സാമ്പത്തിക സഹായഭദ്രത നല്കുന്ന ഗ്രാമീണ്‍ ബാങ്കുകളുടെ ഓഹരിയും സ്വകാര്യമേഖലക്ക് നല്‍കുന്നു. ധനമന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച റീജ്യണല്‍ റൂറല്‍ ബാങ്ക് ആക്ട്2013 ആണ് രാജ്യത്തെ ഗ്രാമീണ്‍ ബാങ്കുകള്‍ക്ക് വിനയാകുന്നത്. ഗ്രാമീണ്‍ ബാങ്കുകളുടെ ഓഹരി അനുപാതം പുനര്‍നിര്‍ണയിച്ചാണ് സ്വകാര്യവല്‍ക്കരണത്തിന് കളമൊരുക്കുന്നത്. നിലവിലുള്ള ഓഹരി അനുപാതം കേന്ദ്ര സര്‍ക്കാര്‍50 ശതമാനം, സംസ്ഥാന സര്‍ക്കാര്‍15, സ്‌പോണ്‍സര്‍ ബാങ്ക്35 എന്നിങ്ങനെയാണ്. കേന്ദ്ര സര്‍ക്കാര്‍, സ്‌പോണ്‍സര്‍ ബാങ്ക് എന്നിവ ചേര്‍ന്നുള്ള ഓഹരി 51 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രധാന ഭേദഗതി.
Read More →
പണപ്പെരുപ്പം മാര്‍ച്ച് മാസത്തില്‍ 5.96 ശതമാനമായി താഴ്ന്നു. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഭക്ഷ്യവിലപ്പെരുപ്പം 8.73 ശതമാനമായി താഴ്ന്നു. ഫെബ്രുവരിയില്‍ ഇത് 11.38 ശതമാനമായിരുന്നു. പണപ്പെരുപ്പം കുറഞ്ഞതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വീണ്ടും കുറയ്ക്കാന്‍ സാധ്യതയുണ്ട്.
രണ്ട് നമ്പര്‍ പാനലിലും ‘M’ അക്ഷരവും രൂപ ചിഹ്നവുമായി മഹാത്മാഗാന്ധി സീരീസില്‍ പുതിയ 10 രൂപ നോട്ടിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുഖവശത്ത്‘2013’ എന്ന രേഖപ്പെടുത്തലും പതിവുപോലെ ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി.സുബ്ബറാവുവിന്‍െറ ഒപ്പുമുണ്ടാവും. നിലവിലുള്ള നോട്ടുകള്‍ തുടരും.
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തി. റിസര്‍വ് ബാങ്കിന്റെ ധന അവലോകന യോഗത്തിലാണ് തീരുമാനം. ഇതോടെ നിരക്ക് 7.50 ശതമാനമായി കുറഞ്ഞു. അതേസമയം കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് നാല് ശതമാനമായി തുടരും.
റിസര്‍വ് ബാങ്ക് നയാവലോകനം ഇന്ന്. അടിസ്ഥാന പലിശനിരക്കുകള്‍ കാല്‍ ശതമാനമെങ്കിലും കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ധന നയ അവലോകനത്തില്‍ തയാറാകുമെന്ന് റിപ്പോര്‍ട്ട്. വിപണിയിലെ പണ ലഭ്യത പ്രശ്‌നം പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് തയാറാകുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പി. ചിദംബരവും പറഞ്ഞു. ജനുവരിയില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ കാല്‍ ശതമാനം കുറവു വരുത്തിയിരുന്നു.
അടുത്ത നാലുവര്‍ഷത്തേക്ക് ഇന്ത്യക്ക് 300 മുതല്‍ 500 കോടിവരെ ഡോളറിന്റെ വാര്‍ഷിക ധനസഹായം നല്‍കുമെന്ന് ലോകബാങ്ക് അറിയിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ക്കും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ക്കുമായാണ് പണം നല്‍കുന്നത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. 2012 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ ഗംഗാ ശുചീകരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി ലോകബാങ്ക് ഇന്ത്യക്ക് 320 കോടി ഡോളര്‍ വായ്പനല്‍കിയിരുന്നു. അടുത്ത സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന ആറുശതമാനത്തേക്കാള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് പ്രാപ്തിയുണ്ടെന്നും ലോകബാങ്ക്
Read More →
ഫെഡറല്‍ ബാങ്ക് അടിസ്ഥാന പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവു വരുത്തി. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ബാങ്കിന്റെ വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് 10.20 ശതമാനമായി. അടിസ്ഥാന നിരക്കില്‍ വരുത്തിയ ഈ കുറവ് റീടെയ്ല്‍, എസ്എംഇ, വന്‍കിട ബിസിസസ് ഇടപാടുകാര്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാത്തരം ഉപഭോക്താക്കള്‍ക്കും ഗുണകരമാവുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ബേസ് നിരക്കുമായി ബന്ധപ്പെടുത്തി നിശ്ചയിക്കപ്പെടുന്ന എല്ലാത്തരം വായ്പകളുടേയും പലിശനിരക്കുകളില്‍ ഇതനുസരിച്ച് 25 ബേസിസ് പോയിന്റ്‌സ് കുറവു വരും.
പൊതുമേഖലാ സ്വകാര്യ ബാങ്കുകളിലെ സ്വകാര്യ ഓഹരി വോട്ടവകാശ പരിധി വര്‍ധിപ്പിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ബാങ്ക് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. പണിമുടക്കിന്റെ ഭാഗമായി ഇന്നു ജില്ലാ കേന്ദ്രങ്ങളിലും പ്രധാന ടൗണുകളിലും പ്രകടനങ്ങള്‍ നടക്കും. പണിമുടക്കു ദിനമായ നാളെ വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങളും ധര്‍ണയും നടക്കുമെന്നു സംസ്ഥാന പ്രസിഡന്റ് കെ. മല്ലിക, ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍ എന്നിവര്‍ അറിയിച്ചു.