കേരളത്തിലെ ആദ്യ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനി യാഥാര്‍ഥ്യമാകുകയാണ്. കേരളപ്പിറവി ദിനത്തില്‍ അഞ്ച് എയര്‍ക്രാഫ്റ്റുകളുമായി തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനി. കമ്പനിയുടെ ലോഗോയും ബ്രാന്‍ഡ് ഐഡന്റിറ്റിയും ശനിയാഴ്ച ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പ്രകാശനം ചെയ്യും. ഔദ്യോഗിക പ്രഖ്യാപനവും അന്നുണ്ടാകും. 350 കോടിയാണ് പ്രാഥമിക മുതല്‍ മുടക്ക്. കേരളപ്പിറവി ദിനത്തില്‍ സര്‍വീസ് തുടങ്ങാനാണ് കൈരളി എയര്‍ലൈന്‍സ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ 5 എയര്‍ ക്രാഫ്റ്റുകളാണ് ഉണ്ടാകുക. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുണ്ടാകും. തുടക്കത്തില്‍
Read More →
കഴിഞ്ഞ ഏപ്രിലില്‍ ആദ്യമായി വിപണിയിലെത്തിയ ശേഷം 10 മില്യണ്‍ എസ്4 ഇതിനകം വിറ്റഴിഞ്ഞു. 2013ന്റെ രണ്ടാം പാദത്തില്‍ ഇത് 20 മില്യണ്‍ കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന 80 മില്യണ്‍ കടക്കും. സാംസങ്ങ് ഗ്യാലക്‌സി എസ്3 10 മില്യണ്‍ വിറ്റഴിഞ്ഞത് രണ്ട് മാസംകൊണ്ടാണെങ്കില്‍ എസ്4 വിറ്റഴിഞ്ഞത് പുറത്തിറങ്ങി ഒരു മാസത്തിനുള്ളിലാണെന്നും എസ്4നോടുള്ള സ്വീകാര്യത ചൂണ്ടിക്കാട്ടികൊണ്ട് ടെക് വിദഗ്ധര്‍ പറയുന്നു. ലോകത്തെ 60 രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലാണ് ഗ്യാലക്‌സി എസ്4ന്റെ വില്‍പ്പന നടക്കുന്നത്. ഈ മാസത്തോടെ
Read More →
രാജ്യത്തെ 14 കോടി വരുന്ന എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് സബ്സിഡി ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കും. ആധാര്‍ നമ്പര്‍ ഉപയോഗിച്ചായിരിക്കും സബ്സിഡിയുടെ വിതരണം. ആനുകൂല്യങ്ങള്‍ ഉപഭോക്താവിന്റെബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെപദ്ധതി (ഡി.ബി.ടി) പ്രകാരമാണ് സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നത്. സബ്സിഡികള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം. ഒരു ഉപഭോക്താവിന് ശരാശരി 4000 രൂപ എല്‍.പി.ജി സബ്സിഡിയായി ഒരുവര്‍ഷം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സബ്സിഡി നിരക്കില്‍ പ്രതിവര്‍ഷം ഒമ്പത് എല്‍.പി.ജി സിലിണ്ടറുകളാണ്
Read More →
രാജ്യമെങ്ങും വന്‍ കോളിളക്കം സൃഷ്ടിച്ച ശാരദാഗ്രൂപ്പ് ചിട്ടി കേസിലെ എംഡി സുദീപ്‌തോ സെന്നിനെ റിമാന്‍ഡ് ചെയ്തു. 30,000 കോടി രൂപയിലേറെ ഇവരുടെ ശാരദാഗ്രൂപ്പ് തട്ടിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടിയാണ് ചിട്ടി നടത്തുന്നത് എന്ന പേരിലാണ് നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ടതോടെ ആയിരക്കണക്കിനാളുകള്‍ വന്‍പ്രതിഷേധവുമായി തെരുവിലിറങ്ങി. ധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യയും ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . അസമിലെ ഗുവാഹാട്ടിയില്‍ ടിവി ചാനല്‍ തുടങ്ങുന്നതിന് തന്റെ കമ്പനിക്ക് 42 കോടി രൂപ നല്‍കി സഹായിക്കണമെന്ന് നളിനി ചിദംബരം ആവശ്യപ്പെട്ടതായി സെന്‍
Read More →
തകര്‍ച്ചയില്‍ നിന്നും കനകം തിരിച്ചു കയറുന്നു. ഇന്നും വിലയില്‍ വര്‍ധന. പവന് ഇന്ന് 200 രൂപ കൂടി. ഇതോടെ ഗ്രാമിന് 50 രൂപ വര്‍ധിച്ച് 20,600 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണം തിരിച്ചു വരവിന്റെ പാതയിലാണ്. ഏപ്രില്‍ തുടങ്ങുമ്പോള്‍ 22,240 രൂപയായിരുന്നു പവനു വില. ആഗോള വിപണയിലും വില വര്‍ധിച്ചിട്ടുണ്ട്. വില കുറഞ്ഞതോടെ, കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാനെത്തിയതാണ് ഇപ്പോഴത്തെ നേരിയ വര്‍ധനവിനു കാരണമെന്നാണു സൂചന.
കാര്‍ഷിക വായ്പയുടെ പലിശ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.എം മാണി. ഏനാനല്ലൂര്‍ സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ഉത്തേജനം നല്‍കുന്ന പദ്ധതികളാണ് കഴിഞ്ഞ ബജറ്റിലുള്ളത്. കാര്‍ഷിക വായ്പ പലിശ രഹിതമായി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതായും കെ.എം മാണി പറഞ്ഞു.
പാചകവാതകത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഇനി മുതല്‍ പണമായി നല്‍കും. ജൂലൈ ഒന്നു മുതല്‍ പദ്ധതി നിലവില്‍ വരും. നേരിട്ട് സബ്‌സിഡി നല്‍കുന്ന പദ്ധതി കേരളത്തില്‍ ഒമ്പതു ജില്ലകളിലേക്കു കൂടി നീട്ടി. നിലവില്‍ കേരളത്തില്‍ വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഈ പദ്ധതി നിലവിലുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലകളും കൂടി ചേരുന്നതോടെ കേരളത്തിലെ 11 ജില്ലകളില്‍ പദ്ധതി
Read More →
അംബാനി സഹോദരന്മാര്‍ വീണ്ടും കൈകോര്‍ക്കുന്നു. ചേട്ടന്‍ മുകേഷ് അംബാനി 4ജി അധിഷ്ഠിതമായ ബിസിനസിലേക്ക് കടക്കുന്നത് അനുജന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി കൈകോര്‍ത്താണ്. 4ജിയിലേക്ക് കടക്കുന്നതിന് മുന്നോടിയായി മുകേഷ് അംബാനിയും അനില്‍ അംബാനിയും 1200 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചത്. അനിലിന്റെ കമ്പനിയായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുകേഷിന്റെ കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ആര്‍കോമിന്റെ ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഖല ഉപയോഗിക്കാനുള്ള ഒറ്റത്തവണ ഫീയായി 1200 കോടി രൂപയെന്ന് ആര്‍.കോം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആര്‍കോമിന്റെ
Read More →
കടലിലെ ഫൈബര്‍ ശൃംഖല മുറിഞ്ഞതിനെത്തുടര്‍ന്ന് ബിഎസ്എന്‍എല്‍ അടക്കമുള്ള ഇന്റര്‍നെറ്റ് സംവിധാനം രാജ്യത്ത് തകരാറിലായി. ഇതു മൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമെന്നു സൂചന. സിമീവി4, ഐ.എം.ഇ.ഡബ്ല്യൂ.ഇ., ഇ.ഐ.ജി, എന്നീ കേബിള്‍ സംവിധാനങ്ങളാണു തകരാറിലായത്. ഇതേത്തുടര്‍ന്നു ബി.എസ്.എന്‍.എല്ലിന്റെ രാജ്യാന്തര ബാന്‍ഡ്‌വിഡ്ത്തില്‍ 21 ശതമാനം കുറവുണ്ടായി. കടലിനടിയിലൂടെയുള്ള കേബിളുകളാണ് ഇന്റര്‍നെറ്റും മറ്റുപല ടെലികോം സേവനങ്ങളും ലഭ്യമാക്കുന്നത്. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള തകരാര്‍ ഉണ്ടാകുന്നത് ഇന്റനെറ്റ് സ്പീഡിനേയും ടെലികോം സേവനങ്ങളുടെ ശബ്ദനിലവാരത്തേയും ബാധിക്കും. എങ്കിലും ബാന്‍ഡ്‌വിഡ്ത്തില്‍ കുറവുവന്നതിനേത്തുടര്‍ന്ന് ഉപയോക്താക്കള്‍ക്കു നേരിട്ട പ്രശ്‌നങ്ങള്‍ ഗണിക്കാന്‍
Read More →
അന്താരാഷ്ട്ര വിപണിയില്‍ റബര്‍ വില ഇടിയുന്നു. ഇറക്കുമതി തീരുവ കൂട്ടാനുള്ള വിജ്ഞാപനം വൈകുന്നത് ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കും. തീരുവ കൂട്ടാതിരിക്കാന്‍ ടയര്‍ വ്യവസായികളുടെ സമ്മര്‍ദ്ദം ശക്തമാണെന്ന് വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രകൃതിദത്ത റബിന് അന്താരാഷ്ട്ര വിപണിയില്‍ കിലോക്ക് 159 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വിപണിയില് 167 രൂപയും രേഖപ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ 23,000 ടണ്ണും, ജനുവരി മാസത്തില് 11,000 ടണ്‍ റബറും ഇന്ത്യ ഇറക്കുമതി ചെയ്തു. ഫെബ്രുവരി മാസത്തിലെ അളവ് ഇതിലും കൂടുതലാണ്. വരുംമാസങ്ങളിലും
Read More →