News Sections

Campus’ Category

സംസ്‌കൃത സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Posted on the October 25th, 2013 under Campus

സംസ്‌കൃത സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഈ അധ്യയന വര്‍ഷത്തേയ്ക്ക് സംസ്‌കൃത കോളേജിലെ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്കും സംസ്‌കൃതം പ്രധാന വിഷയമായി എടുത്തുപഠിക്കുന്ന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലേയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്കും സംസ്‌കൃത പഠന പ്രോത്സാഹന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ എന്നീ ക്ലാസുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്നവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും യോഗ്യതാ പരീക്ഷയില്‍ ആദ്യപ്രാവശ്യം തന്നെ പാസായിട്ടുള്ളവരും സംസ്‌കൃതം ഒരു വിഷയമായി എടുത്ത് പരീക്ഷ പാസായിട്ടുള്ളവരും ആയ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. എന്നാല്‍ ഡിഗ്രിക്കു പഠിക്കുന്ന […]

സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിമാനയാത്ര

Posted on the October 25th, 2013 under Campus

സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിമാനയാത്ര

അഡോപ്ഷന്‍ സ്‌കീം പ്രകാരം കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ രജിസ്റ്റര്‍ ചെയ്ത് മെയിന്‍ പരീക്ഷ ജയിച്ചശേഷം ന്യൂഡല്‍ഹിയില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പെഴ്‌സണാലിറ്റി ടെസ്റ്റിന് പങ്കെടുക്കുന്നതിന് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യ ട്രെയിന്‍ യാത്രാസൗകര്യം, വിമാനയാത്രാ സൗകര്യമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്‍പ്രകാരം അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാനയാത്രയ്ക്കായി ഇരുപതിനായിരം രൂപയോ വിമാനയാത്രാച്ചെലവോ ഏതാണ് കുറവ് ആയത് യോഗ്യരായ കുട്ടികള്‍ക്ക് അനുവദിക്കും.

ടെക്‌സ്റ്റൈല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Posted on the October 25th, 2013 under Campus

ടെക്‌സ്റ്റൈല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നടത്തുന്ന രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള ടെക്‌സ്റ്റൈല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറം 10 രൂപ നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്‌നിക്കല്‍ കോളേജില്‍ നിന്ന് നേരിട്ടോ പ്രിന്‍സിപ്പാളിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 50 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം പ്രിന്‍സിപ്പാള്‍, സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ തപാലിലോ ലഭിക്കും. പൂരിപ്പിച്ചവ നവംബര്‍ 15നകം ലഭിക്കണം.

സംസ്‌കൃത കോളേജ് : കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Posted on the October 23rd, 2013 under Campus

സംസ്‌കൃത കോളേജ് : കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ് സെന്ററിന്റെ ഭാഗമായി നടത്തി വരുന്ന പെന്‍ഡുലം ശാസ്ത്രം ബേസിക് ആന്റ് അഡ്വാന്‍സ്ഡ് , വാസ്തുശാസ്ത്രം ബേസിക് ആന്റ് അഡ്വാന്‍സ്ഡ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 9496994527.

ബി.എസ്‌സി. നഴ്‌സിംഗ് സ്‌പോട്ട് അഡ്മിഷന്‍

Posted on the October 23rd, 2013 under Campus

ബി.എസ്‌സി. നഴ്‌സിംഗ് സ്‌പോട്ട് അഡ്മിഷന്‍

സി-മെറ്റിന്റെ തൃപ്പൂണിത്തുറ, മുണ്ടൂര്‍, കരിമ്പം എന്നിവിടങ്ങളില്‍ ഒഴിവുള്ള പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിംഗ് സീറ്റുകളില്‍ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ ബന്ധപ്പെട്ട നഴ്‌സിംഗ് കോളേജുകളിലും തിരുവനന്തപുരത്ത് പേട്ട പള്ളിമുക്കിലുള്ള സിമെറ്റ് ഡയറക്ടറേറ്റിലും നടക്കും. സീറ്റ് ആവശ്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ 0471-2743090. വെബ്‌സൈറ്റ് www.simet.in

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ ഫാര്‍മസിസ്റ്റ്

Posted on the October 19th, 2013 under Campus

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ ഫാര്‍മസിസ്റ്റ്

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ പാലക്കാട്, കോട്ടയം ജില്ലകളില്‍ പുതുതായി ആരംഭിക്കുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി/ കാരുണ്യ മെഡിസിന്‍ ഡിപ്പോ ഡിവിഷനുകളിലേക്ക് ഫാര്‍മസിസ്റ്റുമാരുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. വിശദ വിവരങ്ങള്‍ ചുവടെ; 1. ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് : ബി.ഫാം/ ഡി.ഫാം, 40 വയസ്. അഞ്ച് വര്‍ഷം പരിചയം വേണം. വേതനം 10000 രൂപ. 2. ഫാര്‍മസിസ്റ്റ് ഗ്രേഡ് മൂന്ന്: ബി.ഫാം/ഡി.ഫാം,35 വയസ്. മൂന്ന് വര്‍ഷം പരിചയം വേണം. വേതനം 8000 രൂപ. 3. ഫാര്‍മസിസ്റ്റ് […]

ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമ

Posted on the October 19th, 2013 under Campus

ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമ

മുംബൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദ ഡിപ്ളോമകള്‍ക്ക് അപേക്ഷക്ഷണിച്ചു. ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്‍ഡ് എന്‍വയണ്‍മെന്‍റ് മാനേജ്മെന്‍റ്, ഇഡസ്ട്രിയല്‍ മാനേജ്മെന്‍റ് എന്നീ കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍െറ കീഴിലെ സ്വയംഭരണ സ്ഥാപനമാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്. കോഴ്സിന്‍െറ വിശദവിവരങ്ങള്‍ www.nitie.edu എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. പി.ജി ഡിപ്ളോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്‍ഡ് എന്‍വയണ്‍മെന്‍റ് മാനേജ്മെന്‍റ്: കോഴ്സ് കാലാവധി രണ്ടു വര്‍ഷമാണ്. 37 സീറ്റുകളുമുണ്ട്. യോഗ്യത: […]

പിഗ്മറില്‍ ഗവേഷണത്തിന് അവസരം

Posted on the October 19th, 2013 under Campus

പിഗ്മറില്‍ ഗവേഷണത്തിന് അവസരം

ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് വിവിധ ശാഖകളില്‍ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. വിലാസം www.pgimer.edu.in ഗവേഷണ വിഷയങ്ങള്‍: അനസ്തേഷ്യ, അനാട്ടമി, ബയോകെമിസ്ട്രി, കാര്‍ഡിയോളജി, ക്രിപ്ടോളജി, കമ്യൂണിറ്റി മെഡിസിന്‍, ഡെര്‍മറ്റോളജി, എന്‍ഡോക്രിനോളജി, ഇ.എന്‍.ടി, എക്സ്പെരിമെന്‍റല്‍ മെഡിസിന്‍ ആന്‍ഡ് ബയോടെക്നോളജി, ഫോറന്‍സിക് മെഡിസിന്‍, ഗ്യാസ്ട്രോ എന്‍ട്രോളജി, ഹീമറ്റോളജി, ഹെപ്പറ്റോളജി, ഹിസ്റ്റോപത്തോളജി, ഇമ്യൂണോപത്തോളജി, മെഡിക്കല്‍ മൈക്രോബയോളജി, നെഫ്രോളജി, ന്യൂക്ളിയര്‍ മെഡിസിന്‍, ന്യൂറോളജി, ന്യൂറോ സര്‍ജറി, ഒഫ്താല്‍മോളജി, ഓര്‍തോപീഡിക്സ്, […]

ഡോട്ട് നെറ്റ് ടെക്നോളജിയില്‍ തൊഴിലധിഷ്ഠിത കോഴ്സ്

Posted on the October 19th, 2013 under Campus

ഡോട്ട് നെറ്റ് ടെക്നോളജിയില്‍ തൊഴിലധിഷ്ഠിത കോഴ്സ്

ഐ.ടി രംഗത്ത് അതിവേഗം മാറുന്ന സാഹചര്യങ്ങള്‍ക്ക് ആവശ്യമായവിധം വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിന് ന്യൂദല്‍ഹിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കോഴിക്കോട് കാമ്പസ് നടത്തുന്ന മൂന്നു മാസത്തെ അഡ്വാന്‍സ്ഡ് കോഴ്സ് ഇന്‍ ഡോട്ട് നെറ്റ് ടെക്നോളജീസിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി വ്യവസായ മേഖലയിലെ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് കഴിവുകള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള തൊഴിലധിഷ്ഠിത മൂന്നു മാസ കോഴ്സാണിത്. ഡോട്ട് നെറ്റ് സാങ്കേതികവിദ്യയില്‍ വിദഗ്ധരാകാന്‍ ലക്ഷ്യമിടുന്നവര്‍ക്കാവും ഈ കോഴ്സ് ഏറെ പ്രയോജനപ്പെടുക. VB.NET തുടങ്ങിയവ ഉപയോഗിച്ച് സോഫ്റ്റ്വെയര്‍ […]

സഹകരണസംഘം/ ബാങ്കില്‍ 149 ഒഴിവ്

Posted on the October 17th, 2013 under Campus

സഹകരണസംഘം/ ബാങ്കില്‍ 149 ഒഴിവ്

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍/ബാങ്കുകളില്‍ നിലവിലുള്ള 149 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണി ച്ചു. ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ 130ഒഴിവുകളുണ്ട്. സെക്രട്ടറി/ ജനറല്‍ മാനേ ജര്‍/ അസി.സെക്രട്ടറി /ചീഫ് അക്കൗണ്ടന്റ് എന്നിവയില്‍15 ഒഴിവുകളിലേക്കും ടൈപ്പിസ്റ്റ് തസ്തികയില്‍ നാലു ഒഴിവുകളിലേക്കും അപേക്ഷിക്കാം. വിജ്ഞാപന തീയതി : 7-10-2013നമ്പര്‍ സിഎസ്ഇബി/എക്‌സാം/25-2013.അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: നവംബര്‍ ആറ് വൈകിട്ട് അഞ്ചു വരെ അപേക്ഷസ്വീകരിക്കും. നിയമനരീതി: സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് നടത്തുന്നപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന കൂടികാഴ്ചയുടെയും […]