Districts’ Category

കൃത്രിമമായി മാങ്ങ പഴുപ്പിക്കുന്ന സംഘം പിടിയില്‍

Posted on the May 22nd, 2013 under Thiruvananthapuram

കൃത്രിമമായി മാങ്ങ പഴുപ്പിക്കുന്ന സംഘം പിടിയില്‍

മാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പച്ചമാങ്ങ പഴുപ്പിച്ച് വില്പന നടത്തുന്ന സംഘം പിടിയില്‍. വെല്‍ഡിംഗിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ തളിച്ച് പച്ചമാങ്ങ പഴുപ്പിച്ച് വില്‍പ്പന നടത്തുന്ന കാരേറ്റ് താളിക്കുഴി പൂച്ചക്കുന്ന സ്വദേശികളായ മണിയന്‍ (62), സഞ്ചു (24) എന്നിവരാണ് പിടിയിലായത്. അന്യദേശങ്ങളില്‍ നിന്നും പച്ചമാങ്ങ മൊത്തമായി ശേഖരിച്ച് പൂച്ചക്കുന്നിലെ ഇവരുടെ സങ്കേതത്തില്‍ എത്തിച്ച് കൃത്രിമമായി പഴുപ്പിച്ച് കടകളിലും വാഹനങ്ങളിലൂടെയും വില്‍പ്പന നടത്തി വരികയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് സിഐ
Read More →

ഓട്ടോയില്‍ ടിപ്പര്‍ലോറി ഇടിച്ച് ബാലിക മരിച്ചു

Posted on the May 22nd, 2013 under Kollam

ഓട്ടോയില്‍ ടിപ്പര്‍ലോറി ഇടിച്ച് ബാലിക മരിച്ചു

ദേശീയപാതയില്‍ കന്നേറ്റി പാലത്തിന് തെക്കുവശത്ത് ഓട്ടോയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോയില്‍ സഞ്ചരിച്ച ആറു വയസുകാരി മരിച്ചു. പോരുവഴി ആലുംമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ സന്തോഷ് ജോയി -റിനാ ദമ്പതികളുടെ മകള്‍ ഷാരോണ്‍ മറിയാ ജോയി ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച ഷാരോണിന്റെ മുത്തശി മറിയാമ്മ ജോയി, ഓട്ടോ ഡ്രൈവര്‍ കായംകുളം എരുവ കൃഷ്ണ സദനത്തില്‍ എം.സദാനന്ദന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. ഡല്‍ഹിയില്‍ ലോകസഭാ സ്പീക്കറുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണ് സന്തോഷ്. ഓട്ടോറിക്ഷായില്‍ ബന്ധുവീടായ തേവലക്കരയിലേക്ക് പോകുമ്പോഴായിരുന്നു
Read More →

കിണറിനുള്ളില്‍ ശ്വാസംമുട്ടി ഗൃഹനാഥന്‍ മരിച്ചു

Posted on the May 22nd, 2013 under Pathanamthitta

കിണറിനുള്ളില്‍ ശ്വാസംമുട്ടി ഗൃഹനാഥന്‍ മരിച്ചു

കിണര്‍ വൃത്തിയാക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടയാളെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ വീട്ടുടമസ്ഥന്‍ ശ്വാസംമുട്ടി മരിച്ചു. തെങ്ങമം തൊട്ടുവാപുത്തന്‍വീട്ടില്‍ ഗംഗാധരന്‍ (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണേ്ടാടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തോട്ടുവാ പുത്തന്‍വീട്ടില്‍ കേശവനെ രക്ഷിക്കാനാണ് ഗംഗാധരന്‍ കിണറ്റിലിറങ്ങിയത്. തുടര്‍ന്നു ഗംഗാധരനും മയങ്ങിവീഴുകയായിരുന്നു. സമീപവാസികളായ രതീഷും ബിനീഷുമാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. ഭാര്യ: ഇന്ദിര. മക്കള്‍: സവിത, കവിത. മരുമക്കള്‍: സജി, വിനുകുമാര്‍.

കാവാലത്ത് ജങ്കാര്‍ സര്‍വീസ് നിലച്ചു: യാത്രക്കാര്‍ ദുരിതത്തില്‍

Posted on the May 22nd, 2013 under Alapuzha

കാവാലത്ത് ജങ്കാര്‍ സര്‍വീസ് നിലച്ചു: യാത്രക്കാര്‍ ദുരിതത്തില്‍

കാവാലം തട്ടാശേരി കടവില്‍ ജങ്കാര്‍ സര്‍വീസ് നിലച്ചതുമൂലം അയല്‍ജില്ലകളില്‍ നിന്നെത്തുന്ന യാത്രക്കാരുള്‍പ്പടെയുള്ളവര്‍ ദുരിതത്തിലായി. ബോട്ടിന്റെ യന്ത്രതകരാര്‍ പരിഹരിക്കുന്നതിനായി ഇന്നലെ ജങ്കാര്‍ സര്‍വീസ് മുടങ്ങുമെന്ന് രണ്ടുദിവസം മുമ്പുതന്നെ ജങ്കാറില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ജങ്കാറിലേക്ക് കയറാന്‍ശ്രമിച്ച മിനി ബസ് പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴെ വീണത് സര്‍വീസ് മുടക്കിയിരുന്നു. ജങ്കാര്‍ കരയില്‍ നിന്നകന്ന് പോയതിനേതുടര്‍ന്ന് പിന്‍ചക്രങ്ങള്‍ കരയ്ക്കും ജങ്കാറിനുമിടയില്‍ വെള്ളത്തിനുമീതെ നില്‍ക്കുകയായിരുന്നു. രാത്രി 10വരെ നാട്ടുകാരടക്കമുള്ളവര്‍ പരിശ്രമിച്ചെങ്കിലും വണ്ടി കരയ്‌ക്കെത്തിക്കാനായില്ല. പുലര്‍ച്ചയോടെ ക്രെയിന്‍ ഉപയോഗിച്ച് വണ്ടി നീക്കുകയായിരുന്നു.
Read More →

പോലീസിനെ കൈയേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍

Posted on the May 22nd, 2013 under Kottayam

പോലീസിനെ കൈയേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍

പോലീസിനെ കൈയേറ്റം ചെയ്യുകയും കാമറ തകര്‍ക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൂട്ടിക്കല്‍ പാലക്കുന്നേല്‍ രാജേന്ദ്രന്‍ (40), പുഞ്ചവയല്‍ സ്വദേശി മോഹനന്‍ (32 ) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി സിഐ കെ. കുഞ്ഞുമോന്റെയും മുണ്ടക്കയം എസ്‌ഐ മുഹമ്മദ് സുബൈറിന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പിടിയിലായ മോഹനനെ ജാമ്യത്തില്‍ വിട്ടയച്ചു. കേസ് നിലനില്‍ക്കുന്ന വിവരം അറിയാതെ സ്ഥലം വാങ്ങി കോടതി വിധിമൂലം വീടൊഴിയേണ്ടി വന്നതില്‍ മനംനൊന്ത് ജീവനൊടുക്കിയ ആനിക്കുന്ന് സ്വദേശി കോട്ടയടിയില്‍ സുരേന്ദ്രന്റെ മൃതദേഹം മാറ്റുന്നതിനെക്കുറിച്ചുള്ള തര്‍ക്കമാണ് സംഭവങ്ങള്‍ക്കു കാരണം.
Read More →

ഗോവന്‍ വിനോദസഞ്ചാരികളുടെവാഹനംമറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്

Posted on the May 22nd, 2013 under Idukki

ഗോവന്‍ വിനോദസഞ്ചാരികളുടെവാഹനംമറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്

മൂന്നാര്‍ സന്ദര്‍ശനംകഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോവന്‍ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് ആറുപേര്‍ക്ക് പരിക്കേറ്റു.പുണ്ടലിക്ക് (68), രുദ്രാനന്ദ്(42), മോഹന്‍ദാസ്(55), സീമ(25), ഹിമ(38), ജാഗ രുതി (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15-ഓടെയാണ് അപകമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന്റെ ബ്രേക്ക് പോയതിനേതുടര്‍ന്ന് ഈട്ടിസിറ്റിയിലുള്ള എഡ്ജ് റിസോര്‍ട്ടിന്റെ ഭിത്തിയില്‍ വാഹനം ഇടിപ്പിച്ചു നിര്‍ത്തുകയായിരുന്നു. എട്ട് സ്ത്രീകളും ആറ് പുരുഷന്മാരും രണ്ടു കുട്ടികളുമടക്കം 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവിംഗ് സ്‌കൂളിന്റെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

Posted on the May 22nd, 2013 under Eranakulam

ഡ്രൈവിംഗ് സ്‌കൂളിന്റെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

ഡ്രൈവിംഗ് സ്‌കൂളിന്റെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ദേശം പാലത്തിന്റെ കൈവരി തകര്‍ത്ത് തോട്ടിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് കന്യാസ്ത്രീകള്‍ അടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന അനില്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ മാരുതി കാറാണ് അപകടത്തില്‍പ്പെട്ടത്. ആലുവ ക്ലാരപുരം കോണ്‍വന്റിലെ സിസ്റ്റര്‍ ഡോ. ടിനി ടോം (43), സിസ്റ്റര്‍ തേജസ് (40) എന്നിവരെ ഗുരുതര പരിക്കുകളോടെ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്മാട് സ്വദേശിനി റംല (44),
Read More →

യുവാവ് ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍

Posted on the May 22nd, 2013 under Thrissur

യുവാവ് ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍

കൊല്ലം സ്വദേശിയായ യുവാവിനെ തൃശൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണെ്ടത്തി. കാരംകോട് ഏറം ഇടയിലവീട്ടില്‍ ബാബുക്കുട്ടനെ(34)യാണ് ഫാനില്‍ തൂങ്ങിയനിലയില്‍ കണെ്ടത്തിയത്. ചാത്തന്നൂരിലെ പ്രാദേശിക പത്രപ്രവര്‍ത്തകനാണ്. മുറിയില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് ഇന്നലെ രാവിലെ ലോഡ്ജ് മാനേജര്‍ തൃശൂര്‍ ഈസ്റ്റ് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയനിലയില്‍ കണെ്ടത്തുകയായിരുന്നു. മൃതദേഹത്തിനു രണ്ടുദിവസത്തെ പഴക്കമുണെ്ടന്നു കരുതുന്നു. 18നു രാവിലെ അഞ്ചരയ്ക്കാണ് ബാബുക്കുട്ടന്‍ ഇവിടെ മുറിയെടുത്തത്. ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നുരാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. അസ്വാഭാവിക
Read More →

നെല്ലിയാമ്പതിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; വിനോദസഞ്ചാരികള്‍ തങ്ങുന്നില്ല

Posted on the May 22nd, 2013 under Palakkad,Travel

നെല്ലിയാമ്പതിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; വിനോദസഞ്ചാരികള്‍ തങ്ങുന്നില്ല

നെല്ലിയാമ്പതിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പുലയന്‍പാറ, നൂറടി തുടങ്ങിയ പ്രദേശങ്ങളാണ് കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷതയില്‍ ജനങ്ങള്‍ ഏറെ ദുരിതമനുഭവിക്കുന്നത്. വെള്ളമില്ലാതെ ചെറുകിട ഹോട്ടലുകളും റിസോര്‍ട്ടുകളും അടച്ചിടുകയാണ്.പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിക്ക് ജലക്ഷാമം വിനയാകുന്ന സ്ഥിതിയായി. സഞ്ചാരികള്‍ നെല്ലിയാമ്പതിയിലെത്തി പെട്ടെന്ന് തിരിച്ചുപോകുന്നത് ഇവിടത്തെ കച്ചവടക്കാര്‍ക്കും റിസോര്‍ട്ട് ഉടമകള്‍ക്കും വലിയ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. നെല്ലിയാമ്പതിയിലെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.

ഭര്‍ത്താവിന്റെ കുത്തേറ്റ് പരിക്കുപറ്റിയ ഭാര്യ മരിച്ചു

Posted on the May 22nd, 2013 under Wayanad

ഭര്‍ത്താവിന്റെ കുത്തേറ്റ് പരിക്കുപറ്റിയ ഭാര്യ മരിച്ചു

ഭര്‍ത്താവിന്റെ കുത്തേറ്റ് പരിക്കുപറ്റിയ ഭാര്യ മരണമടഞ്ഞു. ചെമ്പോത്തറ പണിയ കോളനിയിലെ ബിന്ദുമോളി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് ബാബു കത്രിക കൊണ്ട് ബിന്ദുമോളിയെ കുത്തിയത്. മദ്യലഹരിയില്‍ വഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം. ചികിത്സ ലഭിക്കാതെ കോളനിയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 11 ഓടെ മരിച്ചു. ബാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കഴിഞ്ഞ ഏപ്രില്‍ 12നായിരുന്നു ബിന്ദു മോളി പ്രസവിച്ചത്.
Read More →