Alapuzha’ Category

പ്രസവത്തെത്തുടര്‍ന്ന്‌ കുഞ്ഞിന്റെ മരണം: ശസ്‌ത്രക്രിയയിലും വീഴ്‌ച

Posted on the May 17th, 2013 under Alapuzha

പ്രസവത്തെത്തുടര്‍ന്ന്‌ കുഞ്ഞിന്റെ മരണം: ശസ്‌ത്രക്രിയയിലും വീഴ്‌ച

താലൂക്ക്‌ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന്‌ കുഞ്ഞു മരിച്ച സംഭവത്തില്‍ ഡോക്‌ടറുടെ അനാസ്‌ഥയെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ ശസ്‌ത്രക്രിയാ തുന്നലിലെ അപാകതയെ തുടര്‍ന്നു മാതാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടണക്കാട്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ പാറയില്‍ മണ്ണേല്‍ രജനീഷിന്റെ ഭാര്യ അശ്വതി(21)യെയാണ്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇവര്‍ കഴിഞ്ഞ അഞ്ചിനു പ്രസവിച്ച ആണ്‍കുഞ്ഞാണു മരിച്ചത്‌. ഭാരക്കൂടുതലുള്ള കുഞ്ഞിനെ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുക്കാതെ ഡ്യൂട്ടി ഡോക്‌ടര്‍ കൊടില്‍ ഉപയോഗിച്ച്‌ വലിച്ചെടുക്കുകയും ഇതിനിടെ കുഞ്ഞ്‌ നിലത്തു വീണു മരിച്ചെന്നുമാണ്‌ ബന്ധുക്കളുടെ ആരോപണം. യുവതിയുടെ
Read More →

കശുമാവ് ഗ്രാഫ്റ്റ് വിതരണം: അപേക്ഷിക്കാം

Posted on the May 15th, 2013 under Alapuzha

കശുമാവ് ഗ്രാഫ്റ്റ് വിതരണം: അപേക്ഷിക്കാം

സംസ്ഥാന കശുമാവ് കൃഷി വികസനഏജന്‍സി കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത അത്യുല്‍പ്പാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റ് വിതരണം ചെയ്യുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലുള്ളവര്‍ക്ക് 16, 17 തീയതികളില്‍ മാരാരിക്കുളം വടക്ക് കൃഷിഭവനിലും ചേര്‍ത്തല തെക്ക് പഞ്ചായത്തിലുള്ളവര്‍ക്ക് 22, 23 തീയതികളില്‍ ചേര്‍ത്തല തെക്ക് കൃഷിഭവനിലും കെഎസ്എസിസി ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കാം. കര്‍ഷകര്‍ കരം അടച്ച രസീത്, തിരിച്ചറിയല്‍ രേഖ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. കൂടുതല്‍ വിവരത്തിന് ഫോണ്‍: 04742760456, 9496047000

കാറില്‍ കഞ്ചാവു കടത്ത്‌;മാഫിയത്തലവന്‍ അറസ്‌റ്റില്‍

Posted on the May 14th, 2013 under Alapuzha

കാറില്‍ കഞ്ചാവു കടത്ത്‌;മാഫിയത്തലവന്‍ അറസ്‌റ്റില്‍

വില്‍പനയ്‌ക്കായി കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി കഞ്ചാവ്‌ മാഫിയത്തലവന്‍ അറസ്‌റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത്‌ 15-ാം വാര്‍ഡില്‍ തോട്ടുചിറ സുരേന്ദ്രന്‍ (ചെല്ലി സുര-60) ആണ്‌ അറസ്‌റ്റിലായത്‌. ആലപ്പുഴ കോമാടി പൈപ്പാസ്‌ ജംഗ്‌ഷനു സമീപത്തുനിന്നുമാണ്‌ ഇയാളെ പിടികൂടിയത്‌. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നും ഒന്നര കിലോ കഞ്ചാവും ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.ആലപ്പുഴ നോര്‍ത്ത്‌ പോലീസിന്റെയും ജില്ലാ പോലീസ്‌് മേധാവിയുടെ നിയന്ത്രണത്തിലുളള ഷാഡോ പോലീസും ചേര്‍ന്നാണ്‌ ഇയാളെ പിടികൂടിയത്‌. ഇയാളെത്തിയ കാര്‍ പോലീസ്‌ വളഞ്ഞതോടെ കഞ്ചാവു നിറച്ച ബാഗുമായി ഓടി
Read More →

വാഹനാപകടം: ആലപ്പുഴ മെഡി.കോളജിലെ ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Posted on the May 13th, 2013 under Alapuzha

വാഹനാപകടം: ആലപ്പുഴ മെഡി.കോളജിലെ ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

മലാപ്പറമ്പിനും തൊണ്ടയാടിനും ഇടയില്‍ ഞായറാഴ്ച അര്‍ധ രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓങ്കോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ കോട്ടയം കസ്തൂര്‍ബാ ജംഗ്ഷനിലെ മുക്കടമണ്ണില്‍ വീട്ടില്‍ ഡോ.സുരേഷ്‌കുമാറിനാണ് പരിക്കേറ്റത്. ഡോക്ടര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഡോക്ടറുടെ കാറില്‍ ഇടിച്ച വാഹനം ഏതാണെന്ന് കണെ്ടത്താനായിട്ടില്ല. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 13-ാം വാര്‍ഡിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആലപ്പുഴയില്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

Posted on the May 11th, 2013 under Alapuzha

ആലപ്പുഴയില്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

വാടയ്ക്കലില്‍ ബധിരയും മൂകയുമായ പതിനെട്ടു വയസുകാരിക്കു നേരെ വീണ്ടും പീഡന ശ്രമം. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്നപ്പോഴാണ് സംഭവം. രാവിലെ എട്ടേമുക്കാലോടെയാണു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയിലെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന്ാണ് ആശുപത്രിയില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ട്. അകന്ന ബന്ധുവാണു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ടു മാസം മുന്‍പ് ഇതേ പെണ്‍കുട്ടിയെ മറ്റൊരു യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കേസ് നടക്കുകയാണ്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സഹോദരനെ വിളിക്കുകയായിരുന്നു. ശബ്ദം കേട്ട സഹോദരന്‍
Read More →

മരം വീണ്‌ വീടു തകര്‍ന്നു; അഞ്ചുപേര്‍ക്കു പരുക്ക്‌

Posted on the May 10th, 2013 under Alapuzha

മരം വീണ്‌ വീടു തകര്‍ന്നു; അഞ്ചുപേര്‍ക്കു പരുക്ക്‌

ദേശീയപാതയോരത്തെ മരം വീണ്‌ വീട്‌ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക്‌ പരുക്ക്‌. പുറക്കാട്‌ പഞ്ചായത്ത്‌ പത്താം വാര്‍ഡ്‌ തോട്ടപ്പള്ളി ലക്ഷ്‌മീഭവനില്‍ പുരുഷന്‍ (58), ഭാര്യ ഉഷ (47), മക്കളായ അനീഷ്‌ (26), നിഷ (23) ബന്ധു ഭവാനി (70) എന്നിവര്‍ക്കാണു പരുക്കേറ്റത്‌.അഞ്ചുദിവസമായ കുട്ടി പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6.45ഓടെയാണ്‌ ദേശീയപാതയോരത്തുനിന്ന വാകമരം വീടിനു മുകളലേക്ക്‌ വീണത്‌. ഓടിട്ട മേല്‍ക്കൂരയും രണ്ടു മുറിയും പൂര്‍ണമായി തകര്‍ന്നു. ടി.വി, ഫ്രിഡ്‌ജ്, ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ എല്ലാ
Read More →

പ്രസവത്തെ തുടര്‍ന്ന് കുഞ്ഞു മരിച്ചത് നട്ടെല്ലിനേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Posted on the May 9th, 2013 under Alapuzha

പ്രസവത്തെ തുടര്‍ന്ന് കുഞ്ഞു മരിച്ചത് നട്ടെല്ലിനേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചത് തലയ്ക്കും നട്ടെല്ലിനുമേറ്റ ക്ഷതംമൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന.പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പാറയില്‍ മണ്ണേല്‍ രജനീഷിന്റെ ഭാര്യ അശ്വതി പ്രസവിച്ച ആണ്‍കുഞ്ഞ് താലൂക്കാശുപത്രിയില്‍ മരിച്ചത് ഡോക്ടറുടെ അനാസ്ഥമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. അമിത ശക്തിയില്‍ കൊടില്‍ ഉപയോഗിച്ചതോ കുട്ടി നിലത്തുവീണതോ കാരണമാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്.കുഞ്ഞിന് 4.1 കിലോ ഭാരമുണ്ട്. ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നെന്നും ഗര്‍ഭധാരണം മുതല്‍ അശ്വതിയെ
Read More →

സൗജന്യ സ്‌റ്റെനോഗ്രഫി കോഴ്‌സ്‌

Posted on the May 8th, 2013 under Alapuzha

സൗജന്യ സ്‌റ്റെനോഗ്രഫി കോഴ്‌സ്‌

ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ പട്ടികജാതി/വര്‍ഗ യുവതീ-യുവാക്കള്‍ക്കായി ആലുവ മാര്‍വാര്‍ ജംഗ്‌ഷനിലെ ഗവണ്‍മെന്റ്‌ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ്‌ സെന്ററില്‍ രണ്ടു വര്‍ഷം െദെര്‍ഘ്യമുള്ള സെ്‌റ്റനോഗ്രഫി കോഴ്‌സില്‍ (െടെപ്പ്‌ െറെറ്റിംഗ്‌, ഷോര്‍ട്ട്‌ ഹാന്‍ഡ്‌ (ഇംഗ്‌ളീഷ്‌, മലയാളം), കമ്പ്യൂട്ടര്‍ വേഡ്‌ പ്രോസസിംഗ്‌, സ്‌പോക്കണ്‍ ഇംഗ്‌ളീഷ്‌, ജനറല്‍ നോളഡ്‌ജ്‌) പരിശീലനം നല്‍കുന്നു. 18നും 35നും മധ്യേ പ്രായമുള്ള പ്‌ളസ്‌-ടൂ ജയിച്ചവര്‍ക്ക്‌ പങ്കെടുക്കാം. ബിരുദമുള്ളവര്‍ക്ക്‌ മുന്‍ഗണന. 400 രൂപ െസെ്‌റ്റപന്റ്‌ ലഭിക്കും. താല്‌പര്യമുള്ളവര്‍ യോഗ്യത, ജാതി (ആറ്‌ മാസത്തിനകമുള്ളത്‌) സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍
Read More →

കുട്ടനാട്ടില്‍ ഒരാള്‍ക്കുകൂടി കോളറ സ്‌ഥിരീകരിച്ചു

Posted on the May 7th, 2013 under Alapuzha

കുട്ടനാട്ടില്‍ ഒരാള്‍ക്കുകൂടി കോളറ സ്‌ഥിരീകരിച്ചു

കുട്ടനാട്ടില്‍ ഒരാള്‍ക്കുകൂടി കോളറ രോഗം സ്‌ഥിരീകരിച്ചു. കാവാലം പഞ്ചായത്ത്‌ കുന്നുമ്മ 12-ാം വാര്‍ഡ്‌ അഞ്ചില്‍ പുത്തന്‍പറമ്പ്‌ വീട്ടില്‍ ജേക്കബി(72)നാണ്‌ കോളറ സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ മൂന്നുദിവസമായി രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന്‌ തിരുവല്ല പുഷ്‌പഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കുട്ടനാട്ടില്‍ അഞ്ചുപേരില്‍ കോളറ കണ്ടെത്തിയിട്ടുണ്ടെങ്കിലും മൂന്നു കേസുകള്‍ മാത്രമേ സ്‌ഥിരീകരിച്ചിട്ടുള്ളു. ആദ്യം റിപ്പോര്‍ട്ടുചെയ്‌ത പുളിതുണ്ടില്‍ മാത്രം മൂന്നുപേര്‍ക്ക്‌ രോഗം ബാധിച്ചിട്ടുണ്ട്‌. കൂടാതെ വെളിയനാട്‌ രണ്ടാം വാര്‍ഡില്‍ വീട്ടമ്മയ്‌ക്കും രോഗം സ്‌ഥിരീകരിച്ചു.

പോലീസുകാരനടക്കം നാലുപേര്‍ 103 ആംപ്യൂളുമായി അറസ്‌റ്റില്‍

Posted on the May 6th, 2013 under Alapuzha

പോലീസുകാരനടക്കം നാലുപേര്‍ 103 ആംപ്യൂളുമായി അറസ്‌റ്റില്‍

മറൈന്‍ എന്‍ഫോഴ്‌സ്മെന്റിലെ പോലീസുകാരന്‍ അടക്കം നാലുപേരെ 103 ആംപ്യൂളുകളുമായി ചേര്‍ത്തല താലൂക്ക്‌ ആശുപത്രി കോമ്പൗണ്ടില്‍ നിന്ന്‌ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കൊച്ചി മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്‌ യൂണിറ്റിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ വയലാര്‍ മാധവനിവാസില്‍ എം. കാശിനാഥന്‍ (37), സുഹൃത്തും കടുത്തുരുത്തിയിലെ മാര്‍ബിള്‍ കടയിലെ ജീവനക്കാരനുമായ വയലാര്‍ കണ്ടത്തില്‍ കെ. നൈജിമോന്‍ (38), ആലപ്പുഴ-കൊമ്മാടി കാട്ടുങ്കല്‍ അനീഷ്‌ ആന്റണി (33), ആര്യാട്‌ തെക്ക്‌ വില്ലേജില്‍ പുതുവല്‍ വീട്ടില്‍ അരുണ്‍ ആന്റപ്പന്‍ (19) എന്നിവരെയാണ്‌
Read More →