ഡ്രൈവിംഗ് സ്‌കൂളിന്റെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ദേശം പാലത്തിന്റെ കൈവരി തകര്‍ത്ത് തോട്ടിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് കന്യാസ്ത്രീകള്‍ അടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന അനില്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ മാരുതി കാറാണ് അപകടത്തില്‍പ്പെട്ടത്. ആലുവ ക്ലാരപുരം കോണ്‍വന്റിലെ സിസ്റ്റര്‍ ഡോ. ടിനി ടോം (43), സിസ്റ്റര്‍ തേജസ് (40) എന്നിവരെ ഗുരുതര പരിക്കുകളോടെ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്മാട് സ്വദേശിനി റംല (44),
Read More →
കൈപ്പറമ്പ് ഇറക്കത്ത് പെട്രോള്‍ പമ്പിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് അവശനിലയില്‍ കണെ്ടത്തിയ എറണാകുളം സ്വദേശികളായ കമിതാക്കളില്‍ യുവാവ് മരിച്ചു. കണ്ണാരപ്പടി വടക്കോട് പുത്തുശേരി മുഗള്‍ പി.എസ്. സുബിനാണ് മരിച്ചത്. ഇയാളോടൊപ്പം കണെ്ടത്തിയ പെരിങ്ങാല മുക്കാട്ടുപടി രാജപ്പന്റെ മകള്‍ നീതു ഗുരുതരാവസ്ഥയില്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും കൈഞരമ്പുകള്‍ മുറിച്ചനിലയിലാണ്. വിഷദ്രാവകം അകത്തുചെന്നതായും പോലീസ് സംശയിക്കുന്നു. ബുധനാഴ്ച രാവിലെ വഴിയാത്രക്കാരാണ് ഇരുവരെയും ഗുരുതരാവസ്ഥയില്‍ കണെ്ടത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എറണാകുളത്തു നിന്ന് സ്‌കൂട്ടറില്‍ ഗുരുവായൂരിലും മറ്റും കറങ്ങിയാണ് ഇവര്‍
Read More →
മെട്രോ റെയിലിന്റെ ടെര്‍മിനല്‍ സ്‌റ്റേഷന്‍ എറണാകുളം ജില്ലയൂടെ കിഴക്കന്‍ കവാടമായ തൃപ്പൂണിത്തുറയിലാണ് വരേണ്ടത് എന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ട്രൂറ വനിതാവേദിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പി.എം. രാജീവ് എം.പി. മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് സി.എന്‍. സുന്ദരന്‍, തിലകന്‍ കാവനാല്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രൂറ ചെയര്‍മാന്‍ വി.പി. പ്രസാദ് അധ്യഷതവഹിച്ചു. കണ്‍വീനര്‍ വി.സി. ജയേന്ദ്രന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ അഭയം സെന്റര്‍ ഫോര്‍ വാലൂബേസിഡ്
Read More →
അടിപടിക്കേസില്‍ പ്രതിയായ ഭര്‍ത്താവിനു പകരം പോലീസ് കസ്റ്റഡിയിലെടുത്ത യുവതി ആത്മഹത്യ ചെയ്തു. തൃപ്പൂണിത്തുറ തോട്ടുകര പറമ്പില്‍ മിനിയാണു മരിച്ചത്. അടിപിടി കേസില്‍ ഭര്‍ത്താവ് ബാബുവിനെ തേടി എത്തിയ പോലീസ് മിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് ആരോപണം. മാനസികമായി തകര്‍ന്ന മിനി ഇന്നു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
പട്ടിമറ്റത്ത് ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പള്ളിക്കര പീടിയേക്കല്‍ അബുവിന്റെ മകന്‍ ഷബീര്‍ (30)ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് സൗത്ത് എരുമേലി മുസ്‌ലിം ജമാഅത്ത് മസ്ജിദില്‍. ഷബീറിന്റെ ഭാര്യ റസിയ(25), മക്കളായ മാഹിന്‍(മൂന്ന്) ഫാത്തിമ(ആറ് മാസം) എന്നിവര്‍ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലോടെ മൂവാറ്റുപുഴ-പട്ടിമറ്റം റോഡില്‍ ബിപിസി പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. സുഹൃത്തിന്റെ ഓട്ടോറിക്ഷയില്‍ ഐരാപുരത്തുള്ള ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു.
വൈറ്റില മേജര്‍ റോഡില്‍ അനധികൃതമായി ത്രീ സ്‌റ്റാര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. ബില്‍ഡിംഗ് പെര്‍മിറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന 13 നില കെട്ടിടത്തിനെതിരെ സ്‌ഥലത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ കോര്‍പ്പറേഷന് പരാതി നല്‍കിയെങ്കിലും അതൊന്നും ഫലം കാണാത്ത സ്‌ഥിതിയാണുള്ളതെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ട്രൈബ്യൂണല്‍ മുമ്പാകെ മേജര്‍ റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ട്രിബ്യൂണല്‍ നഗരസഭയുടെ ഫയല്‍ വാങ്ങി പരിശോധിച്ചു. കെട്ടിടം നിയമ വിരുദ്ധമാണെന്നും ആരോഗ്യ വകുപ്പും മലിനീകരണ ബോര്‍ഡും നിര്‍മാണത്തെ എതിര്‍ത്തിരുന്നുവെന്നും ബോധ്യപ്പെട്ടിരുന്നതാണ്. റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റ്
Read More →
കയറ്റുമതിക്കെന്ന പേരില്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത് ആഭ്യന്തര വിപണിയില്‍ വിറ്റതിലൂടെ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ഡി.ആര്‍.ഐ കണ്ടെത്തി. കൊച്ചി കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജേഷ് എക്‌സ്‌പോര്‍ട്‌സ് എന്ന സ്ഥാപനമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണം വിറ്റ് വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ കൊച്ചി യൂണിറ്റിലെ രണ്ട് മാനേജര്‍മാരെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത്് സ്ഥാപനം സീല്‍ചെയ്തു. കമ്പനിയുടെ എം.ഡി ഒളിവിലാണ്. ഇറക്കുമതി ചെയ്ത സ്വര്‍ണം ആഭരണങ്ങളാക്കി കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ്
Read More →
കൊച്ചി വെണ്ടുരുത്തി പാലത്തില്‍ മണ്ണുമാന്തി കപ്പല്‍ ഇടിച്ചു. ‘ഭഗവതി പ്രേം’ എന്ന കപ്പലാണ് ഇടിച്ചത്. ബോട്ടുകള്‍ ഉപയോഗിച്ച് കപ്പല്‍ വലിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചു
ഗോഡൗണ്‍ ജീവനക്കാരനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടത്തലയിലെ കൊക്കകോള കമ്പനി ഗോഡൗണ്‍ ജീവനക്കാരന്‍ തൃശൂര്‍ മുളങ്കുന്നത്തുകാവ് തണ്ടാശേരിയില്‍ സുഗുണഭൂഷന്റെ മകന്‍ ഉല്ലാസി(35)നെയാണ് വാടകവീടിനുമുന്നില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്‌ച രാത്രി ഏഴരയോടെ സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്. രാത്രി ഷിഫ്‌റ്റില്‍ ജോലിക്ക് പോകാനായി വിളിക്കാന്‍ ചെന്നപ്പോള്‍ മരിച്ചുകിടക്കുകയായിരുന്നു. തലേദിവസം വാടക്കക്കെടുത്ത കാറിലിരുന്ന് ഇയാള്‍ രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഒഴിഞ്ഞമദ്യകുപ്പിയും ഗ്ലാസും കാറില്‍ നിന്ന് കണ്ടെടുത്തു. ഭാര്യ ഉഷ, മകള്‍: ഹരിത(9) .മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനുശേഷം
Read More →
കലൂര്‍ കതൃക്കടവ് പാലത്തിന് സമീപം അറ്റകുറ്റപ്പണികള്‍ക്കായി പമ്പിങ് നിര്‍ത്തിവയ്ക്കുന്നതിനാല്‍ പശ്ചിമ കൊച്ചിയില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. അതേസമയം പമ്പിങ് തുടങ്ങിയിട്ടും കൊച്ചി നഗരത്തിലെ പലഭാഗങ്ങളിലും ഇപ്പോഴും കുടിവെള്ളം ലഭ്യമല്ലെന്ന പരാതിയുണ്ട്. ആലുവ ജലശുദ്ധീകരണശാലയില്‍ നിന്നുള്ള പ്രധാന പൈപ്പ്‌ലൈന്‍ തമ്മനം പുല്ലേപ്പടി റോഡില്‍ കാരണക്കോടത്ത് വച്ച് ഇടക്കൊച്ചി ഭാഗത്തേക്കുള്ള പൈപ്പ് ലൈനില്‍ ഘടിപ്പിച്ചിരുന്നു. ഈ പൈപ്പ്‌ലൈന്‍ പള്ളുരുത്തി ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന ഇളംകുളത്തെ ടാങ്കിലേക്ക് ഘടിപ്പിക്കുന്ന ജോലികളാണ് കതൃക്കടവില്‍ നടക്കുന്നത്. ഇവിടെ മുന്‍പ് ഉണ്ടായിരുന്ന
Read More →