Kasargod’ Category

വധശ്രമം: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Posted on the May 21st, 2013 under Kasargod

വധശ്രമം: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ ജില്ലാ പഞ്ചായത്തംഗവും മകനും ജില്ലാ സെഷന്‍സ്‌ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോണ്‍ഗ്രസ്‌ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ തെക്കില്‍ പാദൂര്‍ ദാറുസഫയില്‍ പാദൂര്‍ കുഞ്ഞാമുഹാജി (58), മകന്‍ പി കെ ഷാനവാസ്‌ (32) എന്നിവരാണ്‌ ജാമ്യാപേക്ഷ നല്‍കിയത്‌. കേസില്‍ അറസ്‌റ്റ് ചെയ്‌ത മറ്റു മൂന്നു പ്രതികളായ പി കെ ഷഹബാസ്‌ (23), പാദൂര്‍ കുഞ്ഞാമുഹാജിയുടെ ബന്ധു ബെണ്ടിച്ചാലിലെ ആരിഫ്‌ (36), സുഹൃത്തും നാട്ടുകാരനുമായ ചട്ടഞ്ചാല്‍ ഫാത്തിമ മന്‍സിലിലെ എ
Read More →

വീട്ടമ്മയുടെ മരണം കൊലപാതകമെന്ന്‌ സ്‌ഥിരീകരിച്ചു; മകന്‍ അറസ്‌റ്റില്‍

Posted on the May 20th, 2013 under Kasargod

വീട്ടമ്മയുടെ മരണം കൊലപാതകമെന്ന്‌ സ്‌ഥിരീകരിച്ചു; മകന്‍ അറസ്‌റ്റില്‍

വീട്ടമ്മയുടെ ദുരൂഹമരണം കൊലപാതകമെന്ന്‌ സ്‌ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ മകന്‍ പനമരം പരിയാരം നളന്ദനിവാസില്‍ രഞ്‌ജിത്തി(43)നെ അറസ്‌റ്റ് ചെയ്‌തു. കൂട്ടുപ്രതി രഞ്‌ജിത്തിന്റെ സഹോദരിയുടെ അറസ്‌റ്റ് ഇന്നുണ്ടാവുമെന്നാണ്‌ വിവരം. രഞ്‌ജിത്തും സഹോദരിയും തമ്മിലുള്ള അവിഹിതബന്ധം മാതാവ്‌ മാലതി(68) കണ്ടെത്തിയതാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലിസ്‌ പറഞ്ഞു. ഒന്നരവര്‍ഷം മുമ്പായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുയായിരുന്ന മാലതിക്ക്‌ ബലമായി വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ രഞ്‌ജിത്തിന്റെ മൊഴി. മാലതി മരിച്ച വിവരം ഒന്നരവര്‍ഷത്തോളം പ്രതികള്‍ മൂടിവയ്‌ക്കുകയായിരുന്നു. സംഭവം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞിരുന്നില്ല. സമീപത്തെ ആദിവാസി കോളനിയിലെ ജോലിക്കാരെക്കൊണ്ട്‌
Read More →

കര്‍ഷകര്‍ക്കുളള പരിശീലനപരിപാടി സംഘടിപ്പിച്ചു

Posted on the May 17th, 2013 under Kasargod

കര്‍ഷകര്‍ക്കുളള പരിശീലനപരിപാടി സംഘടിപ്പിച്ചു

നേന്ത്രവാഴയിലെ തണ്ടുതുരപ്പന്‍ പുഴുക്കളെ നശിപ്പിക്കാന്‍ മരച്ചീനി ജൈവകീടനാശിനിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്‌ കര്‍ഷകര്‍ക്കുളള പരിശീലനപരിപാടി കാസര്‍ഗോഡ്‌ സി.പി.സി.ആര്‍.ഐ. കൃഷി വിജ്‌ഞാനകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. സി.പി.സി.ആര്‍.ഐ. ആക്‌ടിംഗ്‌ ഡയറക്‌ടര്‍ രവിഭട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. കാസര്‍ഗോഡ്‌ ജൈവജില്ലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്‌ട്രീയകൃഷി വികാസ്‌ യോജനയുടെ ഭാഗമായി മടിക്കൈ, പെരിയപഞ്ചായത്തുകളില്‍ തിരുവനന്തപുരം കിഴങ്ങുവിള കേന്ദ്രം വികസിപ്പിച്ച ജൈവകീടനാശിനി ഉപയോഗിക്കുന്നുണ്ട്‌. തിരുവവന്തപുരം സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ ഇന്‍വെസ്‌റ്റിഗേറ്റര്‍ ഡോ. ജയപ്രകാശ്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. എസ്‌. ബീന,ഡോ. സി.കെ. പീതാംബരന്‍, ഡോ. രഘുനാഥ്‌ എന്നിവര്‍
Read More →

ജനമൈത്രി പോലീസിന്റെ നീന്തല്‍ ക്യാമ്പിനു തുടക്കം

Posted on the May 15th, 2013 under Kasargod

ജനമൈത്രി പോലീസിന്റെ നീന്തല്‍ ക്യാമ്പിനു തുടക്കം

ജനമൈത്രി പോലീസ് കുമ്പള, കാസര്‍ഗോഡ് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്‍, കിംഗ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ഒളയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തപ്പെടുന്ന സൗജന്യ ശാസ്ത്രീയ നീന്തല്‍ പരിശീലന ക്യാമ്പ് ഷിറിയ പുഴയില്‍ തുടക്കമായി. മുന്‍ ദേശീയ നീന്തല്‍ താരവും കുമ്പള പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ എം.ടി.പി. സൈഫുദ്ദീന്റെ നേതൃത്വത്തിലാണു പരിശീലനം. നീന്തല്‍ പരിശീലനത്തില്‍ 60ല്‍പരം കുട്ടികള്‍ പങ്കെടുത്തു. ദിവസവും രാവിലെ എട്ടുമണി മുതല്‍ രണ്ടു മണിക്കൂറാണു പരിശീലനം. 10 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന
Read More →

കര്‍ഷകര്‍ക്കുളള പരിശീലനപരിപാടി സംഘടിപ്പിച്ചു

Posted on the May 14th, 2013 under Kasargod

കര്‍ഷകര്‍ക്കുളള പരിശീലനപരിപാടി സംഘടിപ്പിച്ചു

\നേന്ത്രവാഴയിലെ തണ്ടുതുരപ്പന്‍ പുഴുക്കളെ നശിപ്പിക്കാന്‍ മരച്ചീനി ജൈവകീടനാശിനിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്‌ കര്‍ഷകര്‍ക്കുളള പരിശീലനപരിപാടി കാസര്‍ഗോഡ്‌ സി.പി.സി.ആര്‍.ഐ. കൃഷി വിജ്‌ഞാനകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. സി.പി.സി.ആര്‍.ഐ. ആക്‌ടിംഗ്‌ ഡയറക്‌ടര്‍ രവിഭട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. കാസര്‍ഗോഡ്‌ ജൈവജില്ലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്‌ട്രീയകൃഷി വികാസ്‌ യോജനയുടെ ഭാഗമായി മടിക്കൈ, പെരിയപഞ്ചായത്തുകളില്‍ തിരുവനന്തപുരം കിഴങ്ങുവിള കേന്ദ്രം വികസിപ്പിച്ച ജൈവകീടനാശിനി ഉപയോഗിക്കുന്നുണ്ട്‌. തിരുവവന്തപുരം സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ ഇന്‍വെസ്‌റ്റിഗേറ്റര്‍ ഡോ. ജയപ്രകാശ്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. എസ്‌. ബീന,ഡോ. സി.കെ. പീതാംബരന്‍, ഡോ. രഘുനാഥ്‌ എന്നിവര്‍
Read More →

വിസ തട്ടിപ്പ്‌: ട്രാവല്‍ ഉടമയ്‌ക്കും ഇടനിലക്കാരനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

Posted on the May 10th, 2013 under Kasargod

വിസ തട്ടിപ്പ്‌: ട്രാവല്‍ ഉടമയ്‌ക്കും ഇടനിലക്കാരനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

വിസ തട്ടിപ്പില്‍ അകപ്പെടുത്തി എട്ടോളം യുവാക്കളെ ഗള്‍ഫില്‍ പട്ടിണിക്കിട്ട്‌ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഇടനിലക്കാരനും ട്രാവല്‍ ഉടമയ്‌ക്കുമെതിരേ പോലീസ്‌ അനേ്വഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നീലേശ്വരം വട്ടപ്പൊയിലിലെ എ.ജനാര്‍ദ്ദനന്‍(58), മുളിയാര്‍ ബോവിക്കാനത്തെ ഗള്‍ഫ്‌ ട്രാവല്‍സ്‌ ഉടമ എ.വി.അബ്‌ദുള്‍കലാം(41) എന്നിവര്‍ക്കെതിരേയാണ്‌ പോലീസ്‌ ഹൊസ്‌ദുര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ (രണ്ട്‌) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. പയ്യന്നൂര്‍ രാമന്തളിയിലെ പുതുമനവളപ്പില്‍ പി.വി.സുനില്‍കുമാര്‍(28), നീലേശ്വരം കൊട്ടിയക്കരയിലെ കെ.വി.അനീഷ്‌കുമാര്‍, നീലേശ്വരം പള്ളിക്കരയിലെ എ.വി.സജിത്‌കുമാര്‍(30), നീലേശ്വരം പാലക്കാട്ടെ ഇ.വി.വേണു, ഇ.വി.മനോജ്‌ തുടങ്ങി
Read More →

പാലിയേറ്റീവ് കെയര്‍ സൊസൈറ്റിഓഫീസ് തുറന്നു

Posted on the May 9th, 2013 under Kasargod

പാലിയേറ്റീവ് കെയര്‍ സൊസൈറ്റിഓഫീസ് തുറന്നു

കോടോം-ബേളൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഓഫീസ് കാലിച്ചാനടുക്കത്ത് സൊസൈറ്റി രക്ഷാധികാരി ഫാ.പയസ് പടിഞ്ഞാറേമുറിയില്‍ ആശീര്‍വദിച്ചു. പഞ്ചായത്തു വൈസ് പ്രസിഡന്റ് ബാനം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അപ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി.തങ്കമണി, ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലാ സെക്രട്ടറി കൃഷ്ണന്‍, സൊസൈറ്റി ജില്ലാ സെക്രട്ടറി അജയകുമാര്‍, വാര്‍ഡ് അംഗം ഗംഗാധരന്‍, ഗസലീന ഖാദര്‍, എം.വി.കുഞ്ഞമ്പു, ശിവരാമന്‍, സി.രാഘവന്‍ അടുക്കം, ലത്തീഷ്, ബിന്ദു സുനില്‍, സണ്ണി കോടോത്ത് എന്നിവര്‍ പ്രസംഗിച്ചു.

നികുതി വെട്ടിപ്പ്‌: കോടിക്കണക്കിനു രൂപയുടെ സാധനങ്ങള്‍ പിടികൂടി

Posted on the May 8th, 2013 under Kasargod

നികുതി വെട്ടിപ്പ്‌: കോടിക്കണക്കിനു രൂപയുടെ സാധനങ്ങള്‍ പിടികൂടി

കസ്‌റ്റംസ്‌ നികുതി വെട്ടിച്ച്‌ ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ഇലക്‌ട്രോണിക്‌സും കളിപ്പാട്ടങ്ങളും അടങ്ങിയ കോടിക്കണക്കിന്‌ രൂപയുടെ വിവിധ സാധനങ്ങള്‍ വാണിജ്യ നികുതി ഇന്റലിജന്‍സ്‌ വിഭാഗം കാഞ്ഞങ്ങാട്ട്‌ പിടികൂടി. രാവിലെ കാഞ്ഞങ്ങാട്‌ സൗത്തില്‍ നിന്നാണ്‌ നികുതി വെട്ടിച്ച്‌ കടത്തുകയായിരുന്ന സാധനങ്ങളുമായി കെ.എല്‍ 58 ഇ 6693, കെ.എല്‍ 57 സി 1132, കെ .എല്‍. 13 ആര്‍ 770, കെ.എല്‍ 57ഡി 3965 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ്‌ ലോറികള്‍ വാണിജ്യനികുതി ഉദേ്യാഗസ്‌ഥര്‍ പിടിച്ചെടുത്തത്‌. ഗള്‍ഫില്‍ നിന്നുള്ള ഇലക്‌ട്രോണിക്‌സ്‌, ഇലക്ര്‌ടിക്കല്‍, റെഡിമെയ്‌ഡ്,
Read More →

നികുതി വെട്ടിപ്പ്‌: കോടിക്കണക്കിനു രൂപയുടെ സാധനങ്ങള്‍ പിടികൂടി

Posted on the May 7th, 2013 under Kasargod

നികുതി വെട്ടിപ്പ്‌: കോടിക്കണക്കിനു രൂപയുടെ സാധനങ്ങള്‍ പിടികൂടി

കസ്‌റ്റംസ്‌ നികുതി വെട്ടിച്ച്‌ ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ഇലക്‌ട്രോണിക്‌സും കളിപ്പാട്ടങ്ങളും അടങ്ങിയ കോടിക്കണക്കിന്‌ രൂപയുടെ വിവിധ സാധനങ്ങള്‍ വാണിജ്യ നികുതി ഇന്റലിജന്‍സ്‌ വിഭാഗം കാഞ്ഞങ്ങാട്ട്‌ പിടികൂടി. രാവിലെ കാഞ്ഞങ്ങാട്‌ സൗത്തില്‍ നിന്നാണ്‌ നികുതി വെട്ടിച്ച്‌ കടത്തുകയായിരുന്ന സാധനങ്ങളുമായി കെ.എല്‍ 58 ഇ 6693, കെ.എല്‍ 57 സി 1132, കെ .എല്‍. 13 ആര്‍ 770, കെ.എല്‍ 57ഡി 3965 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ്‌ ലോറികള്‍ വാണിജ്യനികുതി ഉദേ്യാഗസ്‌ഥര്‍ പിടിച്ചെടുത്തത്‌. ഗള്‍ഫില്‍ നിന്നുള്ള ഇലക്‌ട്രോണിക്‌സ്‌, ഇലക്ര്‌ടിക്കല്‍, റെഡിമെയ്‌ഡ്,
Read More →

യുവാവിന്റെ മരണം; സുഹൃത്ത്‌ അറസ്‌റ്റില്‍

Posted on the May 6th, 2013 under Kasargod

യുവാവിന്റെ മരണം; സുഹൃത്ത്‌ അറസ്‌റ്റില്‍

ചട്ടഞ്ചാല്‍ എം.ഐ.സി കോളജിന്‌ സമീപം യുവാവിനെ മദ്യം നല്‍കി കഴുത്തുമുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ചട്ടഞ്ചാല്‍ പുത്തിരിയടുക്കത്തെ കൃഷ്‌ണനെ(28) കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ചട്ടഞ്ചാല്‍ കെട്ടിനുള്ളിലെ നവാസിനെ(28)യാണ്‌ കേസനേ്വഷിക്കുന്ന കാസര്‍ഗോഡ്‌ സി.ഐ. സി.കെ സുനില്‍കുമാര്‍, എസ്‌.ഐ. ഉത്തംദാസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ വെള്ളിയാഴ്‌ച ഉച്ചയോടെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി. 50,000 രൂപ കടം നല്‍കിയത്‌ തിരിച്ചുനല്‍കാത്തിലുള്ള വിരോധം മൂലമാണ്‌ കൊല
Read More →